Advertisment

ന്യൂസിലന്റില്‍ ഭര്‍ത്താവിനൊപ്പം കടലില്‍ ഇറങ്ങിയ 29 കാരി മലയാളി യുവതി മുങ്ങി മരിച്ചു. തിരമാലകള്‍ക്കിടയില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ തീവ്രശ്രമം പരാജയപ്പെട്ടപ്പോള്‍ മരണം ഭര്‍ത്താവിന്റെ കണ്‍മുമ്പില്‍

New Update

നെല്‍സണ്‍: ന്യൂസിലന്റിലെ നെല്‍സണിലെ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. കുണ്ടറ സ്വദേശിയായ ടീനയാണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisment

സ്റ്റുഡന്റ് വിസയില്‍ ന്യൂസിലന്റില്‍ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്പൗസ് വിസയിലെത്തിയതായിരുന്നു ടീന. സ്റ്റുഡന്റ് വിസാ കാലാവധി അവസാനിച്ചതിനാല്‍ വര്‍ക്ക് വിസയില്‍ ന്യൂസിലന്റില്‍ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയില്‍ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്.

publive-image

നെല്‍സമിലെ തുഹാനൗ ബീച്ചില്‍ കുളിക്കവേയാണ് ടീന മുങ്ങി മരിച്ചത്. അര്‍ദ്ധരാത്രിയില്‍ ഉല്ലാസത്തിനിറങ്ങിയതായിരുന്നു ടീനയും ഭര്‍ത്താവും. ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു.

publive-image

അതിനു ശേഷം കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുമ്പോഴേക്കും തിരമാലകള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരും ശ്രമം നടത്തുന്നതാണ് കണ്ടത്. ജിലു ടീനയെ തള്ളി കരയിലേക്ക് എത്തിക്കാനും ശ്രമം നടത്തി. എന്നാല്‍ ടീന മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ജീലുവിനെ പോല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഭേദപ്പെട്ടിട്ടുണ്ട്.

Advertisment