തെലങ്കാന സര്‍ക്കാരിന്‍റെ ധനസഹായത്തിനായി ക്യൂ നിന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

New Update

ഹൈദരാബാദ്: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ കാര്‍ഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യജ്ഞനങ്ങളും വാങ്ങുന്നതിന് വേണ്ടി തെലങ്കാന സര്‍ക്കാര്‍ വാ​ഗ്ദാനം ചെയ്ത 1500 രൂപ ധനസഹായം വാങ്ങാന്‍ ക്യൂവില്‍ കാത്തിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു.

Advertisment

publive-image

47 കാരിയാണ് മരിച്ചത്.പണം വാങ്ങാന്‍ എത്തിയ ഇവര്‍ ബാങ്കിന് സമീപത്തുള്ള മരച്ചുവട്ടില്‍ ഇരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതപ്പെടുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡാണോ മരണകാരണമെന്നറിയാനുള്ള പരിശോധനയും നടത്തും.ഭക്ഷ്യ സുരക്ഷാ കാര്‍ഡ് ഉള്ള എല്ലാവര്‍ക്കും 12 കിലോ അരി നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

telagana govt women death
Advertisment