New Update
ഹൈദരാബാദ്: തെലുങ്കാന ധനമന്ത്രി ടി. ഹരിഷ് റാവു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മന്ത്രിക്ക് പരിക്കില്ല. ഞായറാഴ്ച രാത്രി സിദ്ധിപ്പേട്ടില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.
Advertisment
അതേസമയം വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്നയാള്‍ക്ക് പരിക്കുണ്ട്. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രിയില്‍ റോഡ് മുറിച്ചുകടക്കുന്ന കാട്ടുപന്നികളാണ് അപകടത്തിന് കാരണം.