കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി പട്ടികയില്‍ 50​ ശതമാനം പുതുമുഖങ്ങളായിരിക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ലിസ്​റ്റില്‍ മുന്‍തൂക്കം ലഭിക്കുമെന്ന് താരിഖ്​ അന്‍വര്‍

New Update

കൊച്ചി: കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി പട്ടികയില്‍ 50​ ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ്​ അന്‍വര്‍. യുവാക്കള്‍ക്കും വനിതകള്‍ക്കും ലിസ്​റ്റില്‍ മുന്‍തൂക്കം ലഭിക്കും. പകുതി സീറ്റില്‍ മുതിര്‍ന്ന നേതാക്കളാകും മത്സരിക്കുകയെന്ന്​ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

publive-image

വിജയസാധ്യത മാത്രമാണ്​ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മാനദണ്ഡം. മികച്ച പ്രതിച്ഛായ ഉള്ളവര്‍ക്കും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്‍കിയവര്‍ക്കും മാത്രമേ ഇടമുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കും.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഇതിനായി നിര്‍ദേശങ്ങള്‍ നല്‍കി. ഡി.സി.സികളും തെരഞ്ഞെടുപ്പ്​ കമ്മിറ്റികളും സ്ഥാനാര്‍ഥി നിര്‍ണയ നടപടി തുടങ്ങിയിട്ടുണ്ട്​. ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തില്‍ ​തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക രൂപവത്​കരിക്കും. വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, എന്‍.ജി.ഒകള്‍ തുടങ്ങിയ വിഭാഗങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍നിന്ന്​ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

tharif anwer response election
Advertisment