Advertisment

ട്വിറ്ററില്‍ ഇന്ത്യയുടെ വികലമായ മാപ്പ്, ഒടുവില്‍ 'മാപ്പ്' പറഞ്ഞ് തരൂര്‍ തലയൂരി

New Update

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശി തരൂര്‍ എം.പി ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്ററില്‍ പങ്കുവെച്ചത് വിവാദമായി.

Advertisment

publive-image

രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളില്ലാത്ത മാപ്പാണ് തരൂര്‍ ട്വിറ്ററില്‍ പങ്ക് വച്ചത്. ഇത് വിവാദമായിനേ തുടര്‍ന്ന് തരൂര്‍ കുറച്ചൊന്നുമല്ല ട്രോള്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് ശശി തരൂര്‍ തന്റെ ട്വറ്റര്‍ പോസ്റ്റ്് ഡിലിറ്റ് ചെയ്ത് തടിതപ്പി.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിനും (എന്‍ആര്‍സി) എതിരെ ശനിയാഴ്ച കോഴിക്കോട് നടന്ന റാലിയില്‍ പങ്കെടുത്തതിനെക്കുറിച്ച് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. 'നാളെ രാവിലെ എന്റെ ആദ്യ ഇവന്റ് കോഴിക്കോട് ഒരു പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കുന്നു. എല്ലാവര്‍ക്കും സ്വാഗതം!' ഈ പോസ്റ്റിലാണ് ഇന്ത്യയുടെ വികലമായ ഭൂപടം ശശി തരൂര്‍ പങ്ക് വച്ചത്.

'ഇതാദ്യമായല്ല, അവസാന തവണയല്ല. കോണ്‍ഗ്രസാണ് പാകിസ്ഥാന് പാക് അധീന കശ്മീര്‍ നല്‍കിയത്. അവര്‍ അതിനെ നേട്ടമായി കണക്കാക്കുന്നു' - ഒരു വ്യക്തി ട്വിറ്ററില്‍ കമന്റായി എഴുതി. പ്രദേശത്തെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയും ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപിക്കപ്പെട്ടതിന് ശേഷം തരൂര്‍ തന്റെ ട്വീറ്റ് ഇല്ലാതാക്കി. പക്ഷേ, മുന്‍ പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നു, ഞങ്ങള്‍ സംസാരിക്കുന്ന ബി.ജെ.പി കൂടുതല്‍ കാലിത്തീറ്റ ട്രോളുകള്‍' - തരൂരിന്റെ തുടര്‍ന്നുള്ള ട്വീറ്റ് പറഞ്ഞു.

TWEET tharoor
Advertisment