Advertisment

റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട അബ്ദുൽ കാദറിൻ്റെ മയ്യത്ത് നാട്ടിൽ കൊണ്ടുപോയി കബറടക്കി

author-image
admin
New Update

publive-image

Advertisment

റിയാദ്: ഏഴ് ദിവസം മുൻപ് റിയാദിലെ ഷിമേശി ഹോസ്പ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട മൂന്നാക്കപറമ്പിൽ അബ്ദുൽ കാദറിൻ്റെ മയ്യത്ത് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി തിങ്കളാഴ്ച്ച കാലത്ത് 7 മണിക്ക് കിഴിപ്പുള്ളിക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

മയ്യത്ത് നാട്ടിൽ കൊണ്ടു പോകുന്നതിന്ന് വേണ്ടി ബന്ധുക്കളായ അബ്ദുൽ റെഷീദ്, സലീം, തൃശൂർ ജില്ലാ ഒഐസിസി ആക്റ്റിങ്ങ് പ്രസിഡൻ്റ് രാജു, തൃശൂർ നോർക്ക കൺസൽട്ടൻ്റ് ഷിഹാബ് കൊട്ടുകാട് എന്നിവർ ചേർന്ന് നടപടികള്‍ പൂർത്തിയാക്കി. മയ്യത്ത് കൊച്ചി എയർപോർട്ടിൽ സഹേദരനും തൃശൂർ ജില്ലാ ഒഐസിസി വൈസ് പ്രസിഡൻ്റുമായ അഷറപ്പ് കിഴിപ്പുള്ളിക്കര ഏറ്റുവാങ്ങി.

ഒഐസിസി പ്രസിഡൻ്റ് സുരേഷ് ശങ്കർ, മുൻ പ്രസിഡൻ്റ് ബെന്നി വാടാനപ്പള്ളി, സോണി പാറക്കൽ, ഗഫൂർ ചെന്ത്രാപ്പിന്നി, നേവൽ ഗുരുവായുർ എന്നിവര്‍ മരണാനന്തര ചടങ്ങിൽ പങ്കടുത്തു.

ഭാര്യ: കമറുന്നീസ. അഫ്സൽ, ആദിൽ, ആഇശനുറ എന്നി മക്കൾ ആണ്. അബ്ദുൽ കാദറിൻ്റെ വേർപാടിൽ തൃശൂർ ജില്ലാ ഒഐസി ജില്ലാ കമ്മിറ്റിയുടെ അനുശേചനവും രേഖപ്പെടുത്തി.

obit news
Advertisment