Advertisment

ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് ദുബായിയില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി.

New Update

തൃശൂർ:  മാർച്ച് 17 ന് ദുബായിൽ നിന്നെത്തിയ  51കാരനായ ചാവക്കാട് സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് ചാവക്കാട് സ്വകാര്യ ഡോക്ടറുടെ ചികിത്സതേടിയ അദ്ദേഹം ഡോക്ടറുടെ നിർദ്ദേശത്തേ തുടർന്ന് ഹോം കോറന്റയിനിൽ ആയിരുന്നു .

publive-image

ഇന്നലെ രാത്രിയോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് സാംപിൾ പരിശോധനക്കയച്ചു. ഇന്ന് വൈകീട്ടോടെ പരിശോദന ഫലം പോസറ്റീവ് ആയി സ്ഥിരീകരിച്ചു. ഇയാളോട് സംമ്പർക്കം പുലർത്തിയവരും,ഭാര്യയും മകളും ചാവക്കാട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ തൃശൂർ ജനറൽ ആശുപത്രി ഐസുലേഷൻ വാർഡിൽ ചികിത്സയിലാണ്.

Advertisment