Advertisment

സമസ്ത സ്ഥാപക ദിനം; എസ്കെഎസ്എസ്എഫ് അലൂർ ശാഖ പതാക ഉയർത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനമായ ജൂൺ 26 ന് എസ്‌വൈഎസ് - എസ്കെഎസ്എസ്എഫ് ആലൂർ ശാഖാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ സ്ഥാപക ദിനം ആഘോഷിച്ചു.

ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ എ മുഹമ്മദ്‌ കുഞ്ഞി ആലൂർ ഉദ്ഘാടനം ചെയ്തു എസ്കെഎസ്എസ്എഫ് ചെർക്കള മേഖല ജനറൽ സെക്രട്ടറി അബ്ദുല്ല അലൂർ പതാക ഉയർത്തി. ശാഖാ സെക്രട്ടറി ഫർഹാൻ യമാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വിഖായ ആക്റ്റിവ് അംഗങ്ങളായ അസീസ് ആലൂർ, സഹൽ ആലൂർ സംബന്ധിച്ചു

kasaragod news
Advertisment