ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അടുത്ത 48 മണിക്കൂറിൽ ആണ് കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് മുംബൈ നഗരത്തിലും പരിസരങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
Advertisment
കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് മുംബൈയിലെ എല്ലാ സ്കൂളുകൾക്കും ജൂനിയർ കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലേർട്ടിനെ തുടർന്ന് മുംബൈ, താനെ, കൊങ്കൺ മേഖലകളിലുള്ള സ്കൂളുകൾക്കും ജൂനിയർ കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.