Advertisment

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സായാഹ്ന സംഗമം സംഘടിപ്പിച്ചു.

New Update

ദമ്മാം: ഇന്ത്യയുടെ 72ആമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സായാഹ്ന സംഗമം സംഘടിപ്പിച്ചു. ദമ്മാമിൽ നടന്ന പരിപാടി സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട് ഉദ്ഘാടനംചെയ്തു.

Advertisment

publive-image

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച സായാഹ്ന സംഗമം മൻസൂർ എടക്കാട് ഉദ്ഘാടനം ചെയ്യുന്നു.

ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26ന് റിപ്പബ്ലിക്കായി. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് 71 വർഷം പിന്നിടുമ്പോൾ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തെരുവിൽ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മൻസൂർ എടക്കാട് പറഞ്ഞു.

ഇന്ത്യൻ ജനതക്ക് അന്നം തരുന്ന കർഷകരെ ദ്രോഹിക്കുന്ന ബില്ലുകൾ പാസാക്കി കോർപ്പറേറ്റുകളെ പനപോലെ വളർത്തുന്ന കർഷക വിരുദ്ധ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ സമരം ചെയ്യുന്ന കർഷകരെ ക്രൂരമായി തെരുവിൽ നേരിട്ട പോലീസ് നടപടിയിൽ സംഗമം പ്രതിഷേധിച്ചു.

ഭയമില്ലാത്ത ഒരു ജനതയുടെ മുന്നേറ്റം കണ്ട കേന്ദ്രസർക്കാർ ജനദ്രോഹ പരമായബില്ല് പിൻവലിക്കണമെന്നും, കേരള സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണം റദ്ദ് ചെയ്യണമെന്നും പരിപാടിയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. സായാഹ്ന സംഗമത്തിൽ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ്‌ മൻസൂർ ആലങ്കോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുൽത്താൻ ഇബ്രാഹിം കൊല്ലം, അഹ്മദ് സൈഫുദ്ദീൻ, ശരീഫ് തങ്ങൾ സംസാരിച്ചു. സുബൈർ നാറാത്ത് അഫ്നാസ് കണ്ണൂർ സംബന്ധിച്ചു.

 

Advertisment