Advertisment

വിവിധ സംഘടനകൾ യോജിച്ചു നൽകിയ നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷ നൽകുന്നു - ഷെവലിയാർ സി.ഇ ചാക്കുണ്ണി

New Update

publive-image

Advertisment

കോഴിക്കോട്: തകർന്നടിഞ്ഞ മേഖലകൾ സജീവമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചാണ് വിവിധ സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

ഒന്നര വർഷമായി തുടരുന്ന പ്രതിസന്ധികളും, ഒന്നര മാസത്തോളം നീണ്ടുനിന്ന ലോക്ഡൗണും കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളും, സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാത്ത വ്യാപാര-വ്യവസായ- ടൂറിസ- സ്വകാര്യ ഗതാഗത മേഖല ഉൾപ്പെടെ സമസ്ത മേഖലകളും മുന്നോട്ടുപോവാൻ കഴിയാത്ത രീതിയിൽ നിർജീവമായി ഇരിക്കുകയാണ്.

പ്രധാന നഗരങ്ങളിലെല്ലാം നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി കഴിഞ്ഞു. കോവിഡ് മഹാമാരി തുടരുമെന്നും, മൂന്നാം തരംഗം പ്രതീക്ഷിക്കുന്നതായും ആ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ശേഷിക്കുന്നവരും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. വിവിധ സംഘടനകളുടെ അഭ്യർത്ഥനയും, അഭിപ്രായവും മാനിച്ചാണ് മലബാർ ഡെവലപ്മെന്റ് കൗൺസിലും, ഓൾ കേരള കൺസ്യൂമർഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടും, ഐക്യവേദി കൺവീനറുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഓൺലൈനായും, തപാൽ വഴിയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജൂൺ 18ന് (18.06.2021) നിവേദനം സമർപ്പിച്ചത്.

publive-image

പ്രതിസന്ധിയിലായ സ്ഥാപനങ്ങൾ നിലനിർത്തുന്നതിനും, സ്വയം തൊഴിൽ കണ്ടെത്തിയവരെയും, ജീവനക്കാരെയും, തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ കർശനമായി കോവിഡ് പ്രോട്ടോകോൾ പാലിക്കാം എന്ന ഉറപ്പിൽ തുറക്കാൻ അനുവദിക്കണമെന്നും, കോവിഡ് മൂലം ജോലിയും കൂലിയും ഇല്ലാതായവർക്ക് കേരള ധനമന്ത്രി ബഡ്ജറ്റ് അവതരണ വേളയിൽ പ്രഖ്യാപിച്ച തുക തികച്ചും അർഹരായവർക്ക് എത്രയും വേഗം പണമായി എത്തിച്ചു ആശ്വാസം നൽകണമെന്ന് അഭ്യർത്ഥിച്ച് ആണ് നിവേദനം സമർപ്പിച്ചത്.

കോവിഡിനു മുമ്പുള്ള കാലത്തെ പോലെ സമയ നിയന്ത്രണം ഇല്ലാതെ വ്യാപാരത്തിന്റെ രീതിയനുസരിച്ച് അനുയോജ്യ സമയങ്ങളിൽ (24x7) സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചാൽ ആൾക്കൂട്ടവും, തിരക്കും ഇല്ലാതെ പ്രവർത്തിക്കാൻ കഴിയും.

ഇടവിട്ട ദിവസങ്ങളിലും, ആഴ്ചയിലൊരു ദിവസവും സമയ നിയന്ത്രണം മൂലം വരേണ്ട ഉപഭോക്താക്കൾ എല്ലാദിവസവും വരുവാൻ ഇടവരുത്തുന്നു. അപ്രായോഗികവും, അശാസ്ത്രീയവുമായ നിയന്ത്രണങ്ങളാണ് കുറച്ച് സമയത്തേക്ക് തുറക്കുന്ന സ്ഥാപനങ്ങളിൽ ആൾക്കൂട്ടത്തിനും, തിരക്കിനും ഇടയാക്കിയത്.

ഇനിയും സ്ഥാപനങ്ങൾ അടച്ചിട്ട് മുന്നോട്ടു പോകുവാൻ ആർക്കും കഴിയുകയില്ല. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചാൽ മാത്രമേ സർക്കാരിന് നികുതികൾ ലഭിക്കുകയുള്ളൂ. കുത്തകകളുടെ ഓൺലൈൻ വ്യാപാരം ആണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഗുണം മറ്റു സംസ്ഥാനങ്ങൾക്കാണ്.

publive-image

മുഖ്യമന്ത്രിക്ക് അയച്ച നിവേദനം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്ക്‌ അയച്ചുവെന്ന മുഖ്യമന്ത്രിയുടെ മറുപടിയും, ചീഫ് സെക്രട്ടറിയുടെ തുടർനടപടികളും പ്രതീക്ഷയ്ക്ക് വക നൽകുന്നു.

നിവേദനത്തിലെ ആവശ്യങ്ങൾക്ക് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് (E-5208931/21/CS) നിർദേശം നൽകിയതായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

kozhikode news
Advertisment