Advertisment

പോലീസിന്‍റെ സംഘപരിവാർ വിധേയത്വം അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: പോലിസ് സേനയിലെ ഒരു വിഭാഗം പുലർത്തുന്ന സംഘ് പരിവാർ വിധേയത്വം അവസാനിപ്പിക്കണമെന്നും ഇത് നാടിനാപത്താണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സീക്കോ ബ്രാഞ്ച് കൺ വെൻഷൻ അഭിപ്രായപ്പെട്ടു.

Advertisment

publive-image

പിണറായി സർക്കാർ അധികാരത്തിലേറിയ കാലം മുതലുള്ള സംഭവങ്ങൾ പരിശോധിക്കുമ്പോൾ പോലിസ് സേനയിലെ ഒരു വിഭാഗം വഴിമാറി സഞ്ചരിക്കുന്നതായാണ് കാണാൻ കഴിയുന്നത്. സർക്കാർ തെളിക്കുന്ന വഴിയിൽ നിന്നും മാറി സംഘ പരിവാറിന്റെ വഴിയിലൂടെ ഒരു വിഭാഗം സഞ്ചരിക്കുന്നു. അവരെ നിയന്ത്രിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയാത്തത് മുഖ്യ മന്ത്രി പിണറായി‌വിജയന്റെ കഴിവില്ലായ്മയാണു സൂചിപ്പിക്കുന്നത്.

കണ്ണൂർ കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകനായ സയ്യിദ് സ്വലാഹുദ്ദീൻ കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഏഴ് മുസ്ലിംഗളെ കൊല്ലുമെന്ന് പരസ്യമായി ഫോട്ടോ ഉൾപ്പെടെയുള്ള ഫ്ലക്സ് വച്ചിട്ട് ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അന്ന് നടപടി യെടുത്തിരുന്നെങ്കിൽ സലാഹുദ്ദീൻ കൊല്ലപ്പെടുമായിരുന്നില്ല.

നിസ്സാര കാരണങ്ങൾ പറഞ്ഞ് പാലക്കാട്ടും വയനാട്ടിലെ തലപ്പുഴ യിലും ചെറുപ്പക്കാരെ ക്രൂരമായ ലോക്കപ്പ് പീഡന മുറകൾക്ക് വിധേയമാക്കി. കുറ്റാരോപിധരായ പോലിസുകാർക്കെതിരെ നിയമനടപടിയെടുക്കാൻ പോലും ഇതുവരെ ആഭ്യന്തര വകുപ്പോ പോലിസ് ഡിപ്പാർട്ട്മെന്റ് മെന്റോ തയ്യാറായിട്ടില്ല. ഇതൊക്കെ സൂചിപ്പിക്കുന്നത് പോലിസ് സേനയിലെ ഒരു വിഭാഗത്തിന്റെ ആർഎസ് എസ് അനുകൂല പ്രവർത്തനത്തിന്റെ ഭാഗമാണെന്നും‌ ജനാതിപത്യ സമൂഹം ഇത് വെച്ചുപൊറുപ്പിക്കരുതെന്നും

ബ്രാഞ്ച് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ദമ്മാം സീക്കോ ബ്രാഞ്ച് പ്രസിഡന്റ്

ഷാജഹാൻ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഷെരീഫ് തങ്ങൾ എടവണ്ണ, ഷാജി ആലപ്പുഴ

അബ്ദുൽ സലാം കാസർഗോഡ്, മുഫൈസർ എടക്കാട് സംസാരിച്ചു.

 

 

Advertisment