തെങ്കാശിക്കടുത്ത് വാഹനാപകടം: മരിച്ച മൂന്ന് പേര്‍ മലയാളികളെന്ന് സംശയം

നാഷണല്‍ ഡസ്ക്
Monday, February 17, 2020

തെങ്കാശി: തെങ്കാശി വാസുദേവ നല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്‌ട്രേഷന്‍ കാറില്‍ ചെന്നൈയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം.

സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചതായാണ് വിവരം. മരിച്ചവര്‍ മൂന്നുപേരും മലയാളികളാണെന്ന് സംശയിക്കുന്നു.

×