Advertisment

കൊവിഡിൽ നിന്നും സംരക്ഷണത്തിനായി ത്രിദിന പ്രാർത്ഥനയജ്ഞം

New Update

publive-image

Advertisment

ഡല്‍ഹി: രാജ്യം മുഴുവൻ കൊവിഡ് ബാധയുടെ ഭീതിയിൽ ആയിരിക്കുന്ന സന്ദർഭത്തിൽ സർവ്വ ശക്തനായ ദൈവത്തിൽ നിന്നും കരുണയും സംരക്ഷണം യാചിച്ചുകൊണ്ട് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപതയിൽ ത്രിദിന പ്രാർത്ഥനായജ്ഞം നടത്തപ്പെടുന്നതായിരിക്കും. മെയ് 7, 8, 9 (വെള്ളി, ശനി, ഞായർ ) തിയതികളിൽ വൈകിട്ട് 6 മണി മുതൽ 8 മണി വരെയായിരിക്കും പ്രാർത്ഥനയജ്ഞം നടത്തപ്പെടുക.

പ്രശസ്ത ധ്യാന ഗുരുക്കൻമാരായ ഫാ. ബേസിൽ മൂക്കൻ തോട്ടത്തിൽ, ഫാ. ഫ്രാൻസിസ് കർത്താനം, ഫാ. ആന്റോ സി. എം . ഐ, ഫാ. വർഗ്ഗീസ് ഇത്തിതറ, ഫാ. സോജി ഓലിക്കൽ , സി. വിനീത , സി. മരിയ ജീസ്, ഷെവലിയാർ സിറിൽ ജോൺ , ശ്രീ അജിൻ ജോസഫ് , ശ്രീ രൻജു വർഗ്ഗീസ് എന്നിവർ ധ്യാനം നയിക്കും. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ എന്നിവരും സന്ദേശം നൽകും .

സൂം ആപ്ലിക്കേഷൻ വഴിയായും രൂപതയുടെയ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിഗ്സിലും തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

delhi news
Advertisment