New Update
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ പര്യടനം നടത്തുന്ന നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലിയും കേന്ദ്രമന്ത്രി എസ്. ജയശങ്കറും ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
Advertisment
നവംബറില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്ധന് നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. ഗ്യാവലിയ്ക്കൊപ്പം വിദേശകാര്യ സെക്രട്ടറിയും, ആരോഗ്യ സെക്രട്ടറിയും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
കൊറോണ വാക്സിന് ലഭ്യമാക്കുന്നത് സംബന്ധിച്ച് ആരോഗ്യസെക്രട്ടറി അധികൃതരുമായി ചര്‍ച്ച നടത്തും. നിലവില്‍ വാക്സിനായി നേപ്പാള്‍ ഇന്ത്യയെയും ചൈനയെയും സമീപിച്ചിട്ടുണ്ട്.