ശക്തമായ കാറ്റിലും മഴയിലും ആഗ്രയില്‍ മൂന്ന് മരണം; താജ്മഹലിനും കേടുപാടുകള്‍

നാഷണല്‍ ഡസ്ക്
Saturday, May 30, 2020

ആഗ്ര: വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും മൂന്ന് പേര്‍ മരിച്ചു. താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പരിസരത്തെ നിരവധി മരങ്ങള്‍ കാറ്റില്‍ നിലംപതിച്ചു. മണിക്കൂറില്‍ 124 കി.മീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകളും തകര്‍ന്നു.

×