Advertisment

മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരടക്കം 72 പേര്‍ക്ക് 2020ലെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ബഹുമതി

New Update

വാഷിംഗ്ടണ്‍: അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ 2020ലെ ബഹുമതിക്ക് അര്‍ഹരായവരുടെ പട്ടിക പുറത്തിറക്കി. 72 പേരടങ്ങുന്ന അംഗങ്ങളില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഉള്‍പ്പെടും. സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്‍ററിലെ പ്രസാദ് ദേവരാജന്‍, ഡ്യൂക്ക് സര്‍വകലാശാലയിലെ സ്വാതി ഷാ, മയോ ക്ലിനിക്കിലെ വിജയ് ഷാ എന്നിവരാണവര്‍.

Advertisment

publive-image

ഒരു ജനപ്രിയ പീഡിയാട്രിക് നെഫ്രോളജിസ്റ്റ് എന്ന നിലയില്‍ വൃക്കയിലെ കല്ലുകള്‍, വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍, വൃക്കസംബന്ധമായ തകരാറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ചികിത്സ നല്‍കുന്നതില്‍ ദേവരാജന്‍ അറിയപ്പെടുന്ന ഭിഷഗ്വരനാണ്. രോഗിയുടെ ക്ഷേമത്തിന് മുന്‍‌തൂക്കം കൊടുക്കുക എന്ന പ്രത്യയശാസ്ത്രത്തിലൂടെ, രോഗികളുടെയും ജനങ്ങളുടെയും വിശ്വാസം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, 70 അധ്യായങ്ങളടങ്ങിയ മുന്നൂറോളം പിയര്‍ റിവ്യൂ പ്രസിദ്ധീകരണങ്ങളും ദേവരാജന്‍ രചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 200 ലധികം പ്രഭാഷണങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്നും നിരവധി സംഘടനകളില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ട്. 30 വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം കുട്ടികളുടെ ആരോഗ്യത്തിനായി അടിസ്ഥാന, ട്രാന്‍സ്ലേഷണല്‍, ക്ലിനിക്കല്‍ അന്വേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.

വൃക്കയുടെ നിശിതവും വിട്ടുമാറാത്തതുമായ പരാജയങ്ങള്‍ക്ക് കാരണം കണ്ടെത്തുന്നതിനായി ദേവരാജനും സംഘവും പ്രവര്‍ത്തിക്കുന്നു.

ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സ്വാതി ഷാ, അസോസിയേറ്റ് പ്രൊഫസറും ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് വൈസ് ചീഫും മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കാര്‍ഡിയോളജി വിഭാഗത്തിലെ കാര്‍ഡിയോളജി ഫെലോഷിപ്പിന്‍റെ അസോസിയേറ്റ് ഡയറക്ടറുമാണ്.

കാര്‍ഡിയോമെറ്റബോളിക് രോഗങ്ങളുടെ മോളിക്യുലര്‍ എപ്പിഡെമിയോളജി, ഒമിക്സ് സാങ്കേതികവിദ്യയുടെ സഹകരണത്തോടെ ജീനോമിക്സ്, മെറ്റബോളോമിക്സ് എന്നിവയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ജീനോമിക്സില്‍ എംഎച്ച്എസും സിയാറ്റിലിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഡിയും നേടിയിട്ടുണ്ട്.

അവസാനമായി, മയോ ക്ലിനിക്കിലെ ഫാക്കല്‍റ്റി അംഗമായ വിജയ് ഷായാണ് ഈ ബഹുമതിക്കായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ഇന്ത്യന്‍ അമേരിക്കന്‍. അദ്ദേഹത്തിന്‍റെ പ്രധാന ഗവേഷണ മേഖലയും കരള്‍ രോഗങ്ങളുടെ പരസ്പരബന്ധിതമായ കണ്ടെത്തലുകളിലാണ്, പ്രത്യേകിച്ച് വിട്ടുമാറാത്ത കരള്‍ രോഗം.

കരള്‍ സിറോസിസിന്‍റെ മദ്യവും അല്ലാത്തതുമായ രൂപങ്ങളെക്കുറിച്ചും ഗവേഷണം ഊന്നിപ്പറയുന്നു. ഷായുടെയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുടെയും ശ്രദ്ധേയമായ ചില കൃതികളില്‍ കരള്‍ രോഗത്തിന്‍റെ വ്യത്യസ്ത പ്രത്യാഘാതങ്ങളെക്കുറിച്ചും അനുബന്ധ ചികിത്സകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ശ്രദ്ധേയമായവയില്‍ മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും പോര്‍ട്ടല്‍ രക്താതിമര്‍ദ്ദം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ക്കുള്ള ചികിത്സകളും ഉള്‍പ്പെടുന്നു.

നോര്‍ത്ത് വെസ്റ്റേണില്‍ നിന്ന് ബിരുദവും മെഡിക്കല്‍ ബിരുദവും നേടിയ അദ്ദേഹം അവിടെ റസിഡന്‍സിയും പൂര്‍ത്തിയാക്കി.

ശാസ്ത്രീയവും പ്രായോഗികവുമായ വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിക്കായി 1885-ല്‍ സ്ഥാപിതമായ ലാഭരഹിത സ്ഥാപനമാണ് അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ ഫിസിഷ്യന്‍സ്. ഓരോ വര്‍ഷവും, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മികവ് നേടിയ നിര്‍ദ്ദിഷ്ട ആളുകളെ സംഘടന തിരിച്ചറിയുന്നു. തുടര്‍ന്ന് അവരെ കൗണ്‍സില്‍ ഓഫ് അസോസിയേഷന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു. ആളുകളുടെ ചിന്തകളെയും പ്രത്യയശാസ്ത്രങ്ങളെയും സമ്പന്നമാക്കാന്‍ സഹായിക്കുന്ന, ആശയങ്ങളും സംഭാവനകളും കൂടുതല്‍ കൈമാറ്റം ചെയ്യാന്‍ തിരഞ്ഞെടുപ്പ് അനുവദിക്കുന്നു.

നാമനിര്‍ദ്ദേശത്തിനുള്ള യോഗ്യത, ഒരു സ്ഥാനാര്‍ത്ഥിയെ ഒരു അംഗം നാമനിര്‍ദ്ദേശം ചെയ്യുകയും തുടര്‍ന്ന് മറ്റൊരംഗം അതിനെ പിന്താങ്ങുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയെ കൗണ്‍സില്‍ നിരീക്ഷിക്കുകയും അവരുടെ പ്രവൃത്തികള്‍ വിലയിരുത്തിയതിനു ശേഷമാണ് ഓണററി നാമനിര്‍ദ്ദേശങ്ങളുടെ അന്തിമ പട്ടിക പൂര്‍ത്തിയാക്കുന്നത്.

three indians
Advertisment