കൗൺസിൽ ഹാളിൽ പെട്രോളുമായി വന്ന് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു, ഡ്രൈവർ സമയോചിതമായി ഇടപ്പെട്ടതു കൊണ്ടാണ് അപകടം ഒഴിവായത്; 'യുഡിഎഫ് കൗൺസിലർമാരെ പേടിച്ച് കോര്‍പ്പറേഷനില്‍ പോകുന്നില്ല'; ഉപദ്രവിച്ചേക്കുമെന്ന് തൃശ്ശൂര്‍ മേയർ വർഗീസ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍:  യുഡിഎഫ് കൗൺസിലർമാരെ പേടിച്ച് കോർപ്പറേഷനിൽ പോകുന്നില്ലെന്ന്‌ തൃശ്ശൂര്‍ കോർപറേഷൻ മേയർ എം കെ വർഗീസ്. യുഡിഎഫ് കൗൺസിലർമാരെ വധിക്കാൻ ശ്രമിച്ചെന്ന കേസ് നിയമപരമായി നേരിടുമെന്ന് എം കെ വർഗീസ് പറഞ്ഞു. അറസ്റ്റ് ഭയക്കുന്നില്ല.

Advertisment

publive-image

കൗൺസിൽ ഹാളിൽ പെട്രോളുമായി വന്ന് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു. യുഡിഎഫ് കൗൺസിലർമാരെ പേടിച്ച് കോർപ്പറേഷനിൽ പോകുന്നില്ല. ഡ്രൈവറെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കില്ല. ഡ്രൈവർ സമയോചിതമായി ഇടപ്പെട്ടതു കൊണ്ടാണ് അപകടം ഒഴിവായത്. സിപിഎം തനിക്കൊപ്പം തന്നെയുണ്ടെന്നും എം കെ വർഗീസ് പറഞ്ഞു.

കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഐപിസി 308 , 324 വകുപ്പുകൾ പ്രകാരമാണ് മേയർ എം കെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കേസ് എടുത്തിരിക്കുന്നത്.

Advertisment