തൃശൂര്‍ ദേശീയപാതയില്‍ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ;മൂന്നുപേര്‍ക്ക് പരിക്കേറ്റു

New Update

തൃശൂര്‍: മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാനില്‍ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുതിരാന്‍ തുരങ്കത്തിന് സമീപം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

Advertisment

publive-image

ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. നാലുലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞു.

ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടു ലോറികളാണ് അപകടത്തില്‍ പെട്ടത്.

അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

thrissur accident report
Advertisment