Advertisment

ജനതാ കർഫ്യു തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ണ്ണം.

New Update

തൃശ്ശൂര്‍ : കൊറോണ - കൊവിവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ വൈറസ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ജനതാ കർഫ്യു ജില്ലയിൽ പൂർണ്ണം.  രാവിലെ 6 മുതൽ മുതൽ തൃശൂർ ജില്ലായിലാകെ പൂർണ്ണമായും നിലച്ച നിലയിലാണ്. നാമമാത്രമായ ആളുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. വ്യാപാര ശാലകൾ മുഴുവനായും അട ഞ്ഞു കിടക്കുന്നു.പൊതു ഗതാഗത സംവിധാനങ്ങളായ സ്വകാര്യ ബസ്,ടാക്സി,കെഎസ് ആർ ടി സി തുടങ്ങിയവ പൂർണമായും സർവീസ് നടത്തുന്നില്ല.

Advertisment

publive-image

ട്രെയിൻ ഗതാഗതവും വെട്ടി ചുരുക്കിയതിനാൽ ഏതാനും ആളുകൾ മാത്രമാണ് റയിൽവേ സ്റ്റേഷനി നിലും ഉള്ളത്.വ്യവസായ മേഖല കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിലച്ചിരിക്കുന്ന സാഹ ചര്യത്തിൽ നാട്ടിലേക്ക് തിരികെ പോകാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം റയിൽവേ സ്റ്റേഷനിൽ യാത്ര സൗകര്യം ലഭ്യമാകാതെ വലഞ്ഞു.

ആംബുലൻസ് സേവനം അവശ്യഘട്ടങ്ങളിൽ ലഭ്യമാണ് സ്വകാര്യ വാഹനങ്ങളിൽ അടിയന്തര ആവശ്യക്കാർ മാത്രമാണ് നിരത്തുകളിൽ ഉള്ളത്. ജില്ലയിൽ പോലീസ് കർശന നിരീക്ഷണം നടത്തു ന്നുണ്ട്. ക്ഷേത്ര നഗരിയായ ഗുരുവായൂരിലും പൂർണമായും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിട ക്കുകയാണ്.

publive-image

ഇന്നലെ മുതൽ ഗുരുവായൂർ ക്ഷേത്രം ഭക്തർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കൊടുങ്ങല്ലൂരിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ പൊതു നിരത്തുകളിൽ നിന്നും ഒഴിവായി വീടുകളിൽ തന്നെ കഴിയുകയാണ്.

Advertisment