Advertisment

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 2 പേരെ ഇന്ന് (13.02.2020) ഡിസ്ചാര്‍ജ്ജ് ചെയ്തു

New Update

ത്രിശൂര്‍ : തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 2 പേരെ ഇന്ന് (13.02.2020) ഡിസ്ചാര്‍ജ്ജ് ചെയ്തു  കൊറോണ വൈറസ് രോഗബാധ പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തില്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2 പേരും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 2 പേരുമടക്കം ജില്ലയില്‍ നിലവില്‍ 4 പേര്‍ ആശുപത്രിയിലും 206 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു്.ഇന്ന് (13.02.2020) പുതിയ സാമ്പിളുകള്‍ ഒന്നും തന്നെ പരിശോധനയ്ക്ക് അയച്ചിട്ടില്ലായെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും അറിയിക്കുന്നു.

Advertisment

publive-image

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (13.02.2020) 6,002 പേര്‍ക്ക് പരിശീലനം നല്‍കി. ജില്ലയില്‍ ആകെ 82,021 പേര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഒരു സ്‌കൂളിലും ഒരു കോളേജിലും നിരീക്ഷണത്തില്‍ കഴിഞ്ഞ് തിരികെയത്തുന്ന വിദ്യാര്‍ത്ഥികളെ തിരി കെ പ്രവേശിപ്പിക്കാന്‍ വിമുഖത കാണിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും  നിരീക്ഷ ണത്തില്‍ കഴിഞ്ഞവര്‍ സമൂഹത്തിന് വേണ്ടിയും  കൂടിയാണ് ഇങ്ങനെയൊരു മാതൃകാപരമായ പ്രവൃത്തി ചെയ്തത്. അഭിനന്ദനാര്‍ഹമായ ഇത്തരം കാര്യങ്ങളെ ചെറുതാക്കി അവരെ ഒറ്റപ്പെ ടുത്തുന്ന ഒരു സാഹചര്യം ഉളവാക്കിയത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തന്നെ അപകീര്‍ത്തി വരു ത്തുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് ജില്ലാ ഭരണകൂടം പറയുന്നു.

 

Advertisment