Advertisment

തൃശൂർ:ജില്ലയിൽ ഒരാൾക്ക് കൂടി ഇന്ന് കോവിഡ് 19

New Update

ത്രിശൂര്‍: ജില്ലയിൽ ഒരാൾക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 36 കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19099 ആയി.

Advertisment

publive-image

വീടുകളിൽ 19062 പേരും ആശുപത്രികളിൽ 37 പേരും ആണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയതിനെ തുടർന്ന് 130 പേരെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 130 ഏപ്രിൽ 2 വ്യാഴാഴ്ച

228 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളത്. ഇന്ന് 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാർജ്ജ് ചെയ്തു. രോഗം സ്ഥിരീകരിച്ച വരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് ഏപ്രിൽ 2 വ്യാഴാഴ്ച 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 726 സാമ്പിളുകളുടെ പരിശോധനഫലം വന്നിട്ടുണ്ട്. 30 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Advertisment