Advertisment

തൃശൂർ പ്രീമിയർ ക്രിക്കറ്റ് ലീഗ് 2021 ലോഗോ പ്രകാശനം ചെയ്തു

New Update

ദമ്മാം : തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാ ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ജീവകാരുണ്യപ്രവർത്തകൻ നാസ് വക്കം നിർവഹിച്ചു . ദമാമിൽ വെച്ച് 2021 ഫെബ്രുവരി രണ്ടാം വാരത്തിലാണ് ഏകദിന മത്സരം അരങ്ങേറുക.

Advertisment

publive-image

തൃശൂർ നിവാസികളായാ കളിക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന മത്സരത്തിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത് . ആദ്യ രണ്ട്‌ സ്ഥാനക്കാർക്കും വ്യക്തിഗത മികവിനും സമ്മാനങ്ങൾ നൽകും . ജീവകാരുണ്യ രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് തൃശ്ശൂർ നാട്ടുകൂട്ടം ടി പി എൽ സംഘടിപ്പിക്കുന്നത് .

വിമാന യാത്രാ പ്രയാസം അനുഭവിച്ച പത്തു ആളുകൾക്ക് കോവിഡ് സമയത്തു നാട്ടുകൂട്ടം ടിക്കറ്റുകൾ നൽകിയിരുന്നു . പ്രസിഡന്റ് താജ് അയ്യാറിൽ അധ്യക്ഷതവഹിച്ചു. ഇല്യാസ് കയ്പമംഗലം,വിജോ വർഗീസ്, സോണി തരകൻ, വർഗീസ് ആന്റണി, വിപിൻ എന്നിവർ സംസാരിച്ചു അഡ്വ.മുഹമ്മദ് ഇസ്മായിൽ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു

ആൻസൺ ആൻറണി,ജിയോ ലൂയിസ്, ജോയ് പോൾ, റഫീഖ് വടക്കാഞ്ചേരി, സഫീർ പാച്ചു , സാദിഖ് അയ്യാരിൽ, ഹമീദ് കണിച്ചാട്ടിൽ, എന്നിവർ യോഗത്തിൽ പങ്കെടുത്തു മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അൻസൺ ആന്റണി ,0563910143 വിപിൻ 0572382470 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് ഭാരവാഹികൾ അറിയിച്ചു

Advertisment