വീട്ടിൽ നിന്നു കാണാതായ അമ്മയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

തൃത്താല : വീട്ടിൽ നിന്നു കാണാതായ അമ്മയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കയറ്റത്ത് ആട്ടയിൽ പടി കുട്ടി അയ്യപ്പന്റെ മകളും മേഴത്തൂർ കുന്നത്തു കാവിൽ രതീഷിന്റെ ഭാര്യയുമായ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരെയാണ് ആലൂരിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ആലൂരിലെ വീട്ടിൽ നിന്ന് ഇവരെ കാണാതാവുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഭർത്താവുമായുള്ള കുടുംബപ്രശ്നങ്ങൾ കാരണം ആലൂരിലെ സ്വന്തം വീട്ടിലായിരുന്നു ശ്രീജ താമസിച്ചിരുന്നത്. തൃത്താല പൊലീസ് കേസെടുത്തു.

suicide report
Advertisment