Advertisment

അറിയാം തുമ്പയിലെ ഔഷധഗുണങ്ങള്‍

New Update

തുമ്പപ്പൂ എന്ന് കേള്‍ക്കുമ്പോഴേ ഓര്‍മ്മയിലേക്ക് ഓടി വരുന്നത് ഓണവും പൂക്കളവുമൊക്കെയാണ് . ഓണപ്പൂക്കളം ഒരുക്കുന്നതില്‍ പ്രധാനിയായ തുമ്പപ്പൂ തൃക്കാക്കരയപ്പന് ഏറ്റവും ഇഷ്ടപെട്ട പുഷ്പം ആണെന്നും അതിനാല്‍ തന്നെ തുമ്ബപ്പൂ വിനയത്തിന്റെ പ്രതീകമാണെന്നും കരുതി പോരുന്നു .

Advertisment

publive-image

കേരളത്തിലെ തൊടികളില്‍ വ്യാപകമായി കണ്ടു വരുന്ന സസ്യമാണ് തുമ്പ . കര്‍ക്കിടകമാസത്തില്‍ തഴച്ചു വളരുന്ന തുമ്ബ ചിങ്ങമാസം ആകുമ്ബോഴേക്കും പൂവിട്ടു തുടങ്ങുന്നു .. പ്രധാനമായും മൂന്നു തരത്തിലുള്ള തുമ്പയാണ് കേരളത്തില്‍ കണ്ടു വരുന്നത് . കരിന്തുമ്പ , പെരുന്തുമ്പ , തുമ്പ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത് .

ഔഷധ ഗുണങ്ങള്‍ ഏറെയുള്ള തുമ്പ ആയുര്‍വേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവയാണ് . തുമ്ബയുടെ ഇലയും തണ്ടും പൂവും എല്ലാം തന്നെ ഔഷധ ഗുണം ഉള്ളവയാണ് . തുമ്ബയുടെ ഇലകളില്‍ ഗ്ലുക്കോസൈഡും , പുഷ്പങ്ങളില്‍ ആല്‍ക്കലോയിഡും അടങ്ങിയിരിക്കുന്നതിനാല്‍ ആണ് ഇവ ഏറെ ഗുണപ്രദമാകുന്നത് .

തുമ്ബപ്പൂ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളിലെ വിരശല്യം അകറ്റാന്‍ നല്ലൊരു മരുന്നാണ് . കൂടാതെ വയറുവേദനക്കും , ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും നല്ലൊരു ഔഷധമാണ് തുമ്ബ .തുമ്ബ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറ്റിലെ എരിച്ചിലിനും , ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരം ആണ് .

തുമ്പ ഇട്ടു കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് അലര്‍ജി , നെറുകയില്‍ ഉണ്ടാകുന്ന കഫ കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് . തുമ്പയിലയുടെ നീരുപയോഗിച്ചു നസ്യം ചെയ്യുന്നതും ഫലപ്രദമാണ് .

thumba importance
Advertisment