Advertisment

കണ്‍കുളിര്‍ക്കെ മനസുനിറയ്ക്കാന്‍ ഒരു ഉല്‍സവഗാനം "തുയിലുണരും തിരുവോണം''

author-image
admin
New Update

publive-image

Advertisment

ലയാളിയുടെ ദേശീയ ഉല്‍സവമായ തിരുവോണത്തെ മലയാളക്കരയ്ക്കും മലയാളത്തിനും സ്വദേശത്തായാലും വിദേശത്തായാലും ഒരു മലയാളിയ്ക്കും വിസ്മരിക്കാനാവില്ല. ജാതിമതഭേദമെന്യേ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം നമ്മുടെ സംസ്കാരത്തിന്റെ തീവ്രതയെ ഉണര്‍ത്തി മനസിന്റെ കോണില്‍ കോറിയിടുന്ന അനുഭവങ്ങളായി വീണ്ടും മാറുകയാണ്.

ഓണം മലയാളിക്ക് പ്രതീക്ഷയുടെ സന്തോഷത്തിന്റെ മാനസിക വസന്തത്തിന്റെ ഉത്സവമാണ്. അതുകൊണ്ടുതന്നെ ഓണത്തിന്റെ ധന്യത ഒരിയ്ക്കല്‍ക്കൂടി ഊട്ടിയുറപ്പിയ്ക്കാന്‍ ആസ്വാദ്യതയുടെ രുചിക്കൂട്ടുമായി ഗ്രാമീണശീലിന്റെ താളത്തുടിപ്പുമായി ആവണിയില്‍ ആനന്ദകതിരൊളി തൂകി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു ഉല്‍സവഗാനം ശ്രോതാക്കളില്‍ എത്തിക്കഴിഞ്ഞു.

റീലീസ് ചെയ്തദിവസം മുതല്‍ ആഗോളതലത്തില്‍ തിരുവോണത്തിന്റെ തുയിലുണര്‍ത്തായി ആല്‍ബം സംഗീതപ്രേമികള്‍ നെഞ്ചിലേറ്റി യുട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയവഴിയായും വൈറലായിരിയ്ക്കുകയാണ് ഈ ഗാനം. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകരില്‍ ഓണത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്നത്.

1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ യൂറോപ്പിലെ ആദ്യത്തെ (2007) മലയാളത്തിലുള്ള ന്യൂസ്പോര്‍ട്ടലായ പ്രവാസി ഓണ്‍ലൈനിന്റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാന്‍ ഒരുക്കിയ പ്രഥമ ഉല്‍സവ ഗാനത്തിന്റെ വരികള്‍ രചിച്ചത് ജോസ് കുമ്പിളുവേലിയും സംഗീതം പകര്‍ന്നത് പുതിയ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയനായ യുവസംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലിയും, ഗാനം ആലപിച്ചത് മലയാളക്കരയുടെ പ്രിയപ്പെട്ട ഗായിക ചിത്ര അരുണും, ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത് മനോജ് കുന്നിക്കോടും ആണ്.

പിന്നണിയില്‍ ഫ്രാന്‍സിസ് സേവ്യര്‍ (വയലിന്‍), റൊണാള്‍ഡ് എബ്രഹാം (ഓടക്കുഴല്‍), മേബിള്‍, സിജി & റിന്‍സി (കോറസ്),കൊച്ചി മെട്രോ സ്ററുഡിയോയില്‍ ഷിയാസ് ഷിജുവാണ് ഗാനം മിക്സ് ചെയ്ത് മാസ്ററര്‍ ആക്കിയത്.ദൃശ്യാവിഷ്ക്കാരം നിഖില്‍ അഗസ്ററിന്‍(സംവിധാനം, ക്യാമറ), ഷിബിലി ഷാഹുല്‍ ഹമീദ്(വിഡിയോ എഡിറ്റ് & ഡിഎ), എന്നിവരും പ്രൊജക്ടിന്റെ ഏകോപനം ഷാന്റി ആന്റണി അങ്കമാലിയും നിര്‍വഹിച്ചു.ആന്‍ ആല്‍ബിന്‍, ഷിജി ജോസഫ്, സ്നേഹ സുബ്രപ്മണ്യന്‍, അലീന,ബിനിഷ് ജോസ്,അന്റോണിയോ ഷിനോജ്,ആരോണ്‍ ഷിനോജ്,സാവിയോ ഷാന്റി,,ജുവാന്‍ റോസ് അനൂപ്,എലിസബത്ത് ബിനിഷ്,കാതറിന്‍ ബിനിഷ് എന്നിവരാണ് ആല്‍ബത്തിലെ അഭിനേതാക്കള്‍. ഷിനോജ് പിഎ.വിഷ്ണു വിജയന്‍ എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചു. കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറല്‍ ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബം നിര്‍മ്മിച്ചത്.

"തുയിലുണരും തിരുവോണം"എന്ന തിരുവോണ ആല്‍ബം ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനമായ ഓഗസ്ററ് 15 ന് ഞായറാഴ്ച പ്രശസ്തകവിയും ഗാനരചയിതാവും എഴുത്തുകാരനും, ചിത്രകാരനും കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറുമായ കെ. ജയകുമാര്‍ ഐഎഎസ് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ നടന്ന ചടങ്ങില്‍ കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബ് പേജിലൂടെയാണ് റിലീസ് ചെയ്തത്. പരിപാടിയുടെ ലൈവ് യൂട്യൂബിലും ബേസ്ബുക്കിലും ലഭ്യമായിരുന്നു. മലയാളത്തിന്റെ ഇഷ്ട ഗായിക ചിത്ര അരുണ്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

കഴിഞ്ഞ 21 വര്‍ഷമായി മാദ്ധ്യമപ്രവര്‍ത്തകന്‍, യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ന്യൂസ് പോര്‍ട്ടല്‍ പ്രവാസിഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍, മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിലും ചാനലുകളിലും ഒക്കെ നിരന്തരം യൂറോപ്പിലെ മലയാളികളുടെ സ്പന്ദനം റിപ്പോര്‍ട്ടിംഗ്, 1988 മുതല്‍ കാസറ്റ് നിര്‍മ്മാണത്തിലൂടെ ഭക്തിഗാനമേഖലയില്‍ അനവധി ആല്‍ബങ്ങള്‍ ഒരുക്കി, ഗാനരചയിതാവ്, കവി, സാമൂഹ്യ സാംസകാരിക സാമുദായിക സംഘടനാ പ്രവര്‍ത്തകന്‍, കൊളോണ്‍ കേരളസമാജം കള്‍ച്ചറല്‍ സെക്രട്ടറി, ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് ജോയിന്റ് സെക്രട്ടറിയുമായ ജോസ് കുമ്പിളുവേലില്‍ സ്വാഗതം ആശംസിച്ചു.

റവ.ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍ സിഎംഐ (ധര്‍മ്മാരാം വിദ്യാക്ഷേത്രം അണ്ടര്‍ ൈ്രകസ്ററ് യൂണിവേഴ്സിറ്റി, ബംഗളുരു) അനുഗ്രഹ പ്രഭാഷണം നടത്തി.

ജോര്‍ജ് കള്ളിവയലില്‍ (പ്രസ്ത മാദ്ധ്യമപ്രവര്‍ത്തകന്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ഡല്‍ഹി ബ്യൂറോ ചീഫ്, ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് സ്ഥാപക പ്രസിഡന്റ്),സന്തോഷ് ജോര്‍ജ് ജേക്കബ്, (മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് ഹെഡ്, 1996 മുതല്‍ മോട്ടോറിംഗ് കോളം ഫാസ്ററ് ട്രാക്ക്,മോട്ടോറിംഗ് ജേര്‍ണലിസ്ററ്, എഴുത്തുകാരന്‍),ബേബി മാത്യു സോമതീരം,(ജീവന്‍ ടിവി എംഡി),അനില്‍ അടൂര്‍(ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍, പ്രശസ്ത സ്പോര്‍ട് ജേര്‍ണലിസ്ററ്), സണ്ണി മണര്‍കാട്ട് (സത്യംഓണ്‍ലൈന്‍ ഡയറക്ടര്‍, ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് ജോയിന്റ് ട്രഷറാര്‍), തോമസ് അറമ്പന്‍കുടി,ജര്‍മനി (വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ട്രഷറാര്‍, സാമൂഹ്യ സാംസകാരിക സാമുദായിക സംഘടനാ പ്രവര്‍ത്തകന്‍), ജോയി മാണിക്കത്ത്, (ഏഴുത്തുകാരന്‍, നാടക കലാകാരന്‍, സാമൂഹ്യ സാംസകാരിക സാമുദായിക സംഘടനാ പ്രവര്‍ത്തകന്‍, ജര്‍മനി), ജോബിന്‍ എസ് കൊട്ടാരം (മോട്ടിവേഷണല്‍ ട്രെയിനര്‍,

പ്രചോദനാത്മക പ്രഭാഷകന്‍, അധ്യാപകന്‍ & എഴുത്തുകാരന്‍),ബേബി കാക്കശേരി, ( കവി, ഗാനരചയിതാവ്, ആല്‍ബം പ്രൊഡ്യൂസര്‍, സ്വിറ്റ്സര്‍ലണ്ട്),കാരൂര്‍ സോമന്‍ (കവിയും കഥാകൃത്ത്,എഴുത്തുകാരന്‍, ലണ്ടന്‍), പോള്‍ ഗോപുരത്തിങ്കല്‍ (ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍, ലോക കേരള സഭാ അംഗം, സാമൂഹ്യ സാംസകാരിക സാമുദായിക സംഘടനാ പ്രവര്‍ത്തകന്‍,ജര്‍മനി).ജെയിസണ്‍ ജോര്‍ജ് (കലാഭവന്‍ യുകെ ഡയറക്ടര്‍), ഗ്രിഗറി മേടയില്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി, ജര്‍മനി).സോമരാജ് പിളൈ്ള (അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസര്‍ യുഎന്‍, ബോണ്‍),ജോമോന്‍ മാമ്മൂട്ടില്‍, (ഗായകന്‍, സംഘാടകന്‍ സ്റേറജ് പെര്‍ഫോമര്‍, ആല്‍ബം പ്രൊഡ്യൂസര്‍, യുകെ),അപ്പച്ചന്‍ കണ്ണഞ്ചിറ (സാമൂഹ്യ സാംസകാരിക സാമുദായിക സംഘടനാ പ്രവര്‍ത്തകന്‍, യുകെ), തേജസ് കുമ്പിളുവേലില്‍ (കോട്ടാങ്ങല്‍ പഞ്ചായത്തംഗം), ജോസുകുട്ടി കളപ്പുരയ്ക്കല്‍ (ജര്‍മനി), ജോസ് കാക്കനാട്ടുപറമ്പില്‍ (ജര്‍മനി), ജോണ്‍ മാത്യു (ജര്‍മനി)എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി ഗാനത്തെ അധികരിച്ച് പ്രസംഗിച്ചു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കൊളോണ്‍ കേരള സമാജം പ്രസിഡന്റ്, മികച്ച സംഘാടകന്‍, വാഗ്മി, പ്രതപ്രവര്‍ത്തകന്‍, സാമൂഹ്യ സാംസ്കാരിക സാമുദായിക സംഘടനാ പ്രവര്‍ത്തകന്‍,ലോക കേരളസഭാ അംഗം എന്നീ നിലകളില്‍ ജര്‍മനിയിലെ നിറസാന്നിദ്ധ്യമായ ജോസ് പുതുശേരി പരിപാടിയുടെ അവതാരകനായിരുന്നു.

ഷോളി കുമ്പിളുവേലില്‍(മാദ്ധ്യമപ്രവര്‍ത്തകന്‍ ന്യൂയോര്‍ക്ക്, സാമൂഹ്യ സാംസകാരിക സാമുദായിക സംഘടനാ പ്രവര്‍ത്തകന്‍) നന്ദി പറഞ്ഞു.

Advertisment