പുള്ളിപ്പുലിയെ കൊന്ന് അവയവങ്ങള്‍ മുറിച്ചു മാറ്റി; നാല് പേര്‍ അറസ്റ്റില്‍

New Update

ഗുവാഹട്ടി: അസമിലെ ഗോലഘട്ട് ജില്ലയിയില്‍ പുള്ളിപ്പുലിയെ കൊന്നതിന് നാല് പേരെ അറസ്റ്റ് ചെയ്തു. ജുന്‍മോന്‍ ഗോഗോയ്, ശക്തിം ഗോഗോയ്, തഗിറാം ഗോഗോയ്, നിത്യ നന്ദ സൈകിയ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 17നാണ് ഇവര്‍ പുലിയെ കൊന്നത്.

Advertisment

publive-image

കൊല്ലുന്നതിന്റെ വീഡിയോ എടുത്ത് അതിന്റെ ദൃശ്യങ്ങള്‍ അറസ്റ്റിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് പുലിയുടെ ജഡം കണ്ടെടുത്തത്. വീഡിയോ ക്ലിപ്പില്‍ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെല്ലാം ഒരേ ഗ്രാമത്തില്‍നിന്നുള്ളവരാണ്.

പുലിയുടെ പിന്‍കാലുകള്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും തൊലി, വാല്‍, നഖങ്ങള്‍, പല്ലുകള്‍ എന്നിവ മൃതദേഹത്തില്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഹോംഗാവ് പ്രദേശത്തെ ഒരു കാട്ടില്‍ നിന്നാണ് പുലിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്ന് പ്രകാരം പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന സംരക്ഷിത ഇനമാണ് പുള്ളിപ്പുലി. നിയമത്തിലെ ഒന്‍പതാം വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

tiger murder case four person arrest
Advertisment