Advertisment

തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ കോവിഡ്- 19 പരിശോധിക്കാനുള്ള അനുമതി ഉടൻ അനുവദിക്കണം ടി എൻ പ്രതാപൻ എം.പി യും രമ്യ ഹരിദാസ് എം.പി യും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനനെ കണ്ടു.

New Update

തൃശ്ശൂർ ഗവമെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ കൊറോണ പരിശോധിക്കുന്നതിനുള്ള അനുമതി പൂന വൈറോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉടൻ അനുവദിക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട്  ടി എൻ പ്രതാപൻ എം.പി യും രമ്യ ഹരിദാസ് എം.പി യും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനനെ നേരിൽ കണ്ട്നിവേദനം നല്കി.

publive-image

തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലയിലെ രോഗബാധ സംശയിക്കുന്നവർക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് പരിശോധവഴി ഉപകാരപ്പെടും, ഇപ്പോൾ തൃശ്ശൂർ ഡിഎംഒ മുഖാ ന്തരം ആലപ്പുഴ മെഡിക്കൽ കോളേജ് വൈറോളജി ലാബിലാണ് പരിശോധന നടത്തി വരുന്നത് തുടർന്ന് ബഹു കേന്ദ്ര മന്ത്രി ഇന്ന് തന്നെ അനുമതിക്കുള്ള നടപടി സ്വീകരിക്കാമെന്നും ഉറപ്പു നൽകി.

Advertisment