Advertisment

ചിലര്‍ക്ക് മധുര പലഹാരങ്ങളോട് ഭയങ്കര കൊതിയാണ്. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

New Update

publive-image

Advertisment

പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക എന്നത് ഒറ്റദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. എന്നാല്‍ ക്രമേണ പഞ്ചസാരയുടെ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ കഴിയും. പഞ്ചസാരയ്ക്കു പകരം കലോറി കുറഞ്ഞ ഷുഗർ സബ്സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കാം.

ഒന്ന്..

പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. പ്രാതലിനൊപ്പവും വൈകുന്നേരത്തെ സ്നാക്ക്സായോ അത്താഴത്തിന് ശേഷമോ രണ്ട് നേരം രണ്ട് വ്യത്യസ്ത തരം പഴങ്ങൾ കഴിക്കാം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് മധുര പലഹാരങ്ങളോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്..

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങള്‍ തിരിഞ്ഞെടുത്ത് കഴിക്കാം. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഇവയില്‍ പഞ്ചസാര വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പഴം കൂടിയാണ് സ്ട്രോബെറി. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ സ്ട്രോബെറി പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ അളവില്‍ കഴിക്കാവുന്നതാണ്.

മൂന്ന്..

തൈരില്‍ പഴങ്ങളിട്ട് കഴിക്കുന്നതും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നാല്..

മധുരം കഴിക്കാന്‍ കൊതി വരുമ്പോള്‍, നട്സും ഡ്രൈഫ്രൂട്സും കഴിക്കുന്നതും നല്ലതാണ്. ഉണക്കമുന്തിരി, ഈന്തപ്പഴം, ബദാം തുടങ്ങിയവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

അഞ്ച്..

മധുര പലഹാരങ്ങള്‍ കഴിക്കാന്‍ കൊതി വരുമ്പോള്‍ പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് കഴിക്കുന്നതും നല്ലതാണ്. വെള്ളരിക്ക, സാലഡ് കുക്കുമ്പർ, തക്കാളി തുടങ്ങിയ ജലാംശം കൂടുതൽ അടങ്ങിയ പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക. ഇവ വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. വിശപ്പും കുറയ്ക്കാം, ആരോഗ്യത്തിനും നല്ലതാണ്.

health tips
Advertisment