‘ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നു’; ദിഷ രവിയെ പിന്തുണച്ച് പ്രിയങ്കയും രാഹുലും കേജ്‌രിവാളും

New Update

ഡല്‍ഹി: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ്​ കേസിൽ 21 കാരിയായ പരിസ്​ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ്​ ചെയ്​ത​തിനെതിരെ വ്യാപക വിമർശനം. ദിഷയെ വിട്ടയക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കളും ദിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.

Advertisment

publive-image

ദിഷയെ വിട്ടയക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ദിയയുടെ അറസ്റ്റിനെതിരെ രംഗത്തെത്തി. ഇതിനുമുമ്പ്​ കണ്ടിട്ടില്ലാത്ത ആക്രമണമാണിതെന്ന്​ പറഞ്ഞ അദ്ദേഹം കർഷകരെ പിന്തുണക്കുന്നത്​ കുറ്റകരമല്ലെന്നും പറഞ്ഞു.

ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നു. നിരായുധയായ പെൺകുട്ടി ധൈര്യത്തിന്റെ കിരണങ്ങൾ എല്ലാവരിലും പടർത്തുന്നുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ഹിന്ദിയിലുള്ള ട്വീറ്റിൽ #ReleaseDishaRavi, #DishaRavi and #IndiaBeingSilenced എന്നീ ഹാഷ് ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്.

tool kit case tool kit
Advertisment