New Update
Advertisment
മുംബൈ: ടൂള്‍കിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശന്തനു മുലുകിന് ട്രാന്‍സിസ്റ്റ് ജാമ്യം അനുവദിച്ചു. 10 ദിവസത്തേക്കാണ് ബോംബെ ഹൈക്കോടതി എഞ്ചിനീയറായ ശന്തനുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളി അഭിഭാഷക നികിത ജേക്കപ്പിന്റെ ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കും.
അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റൊരു പ്രതി പരിസ്ഥതി പ്രവര്‍ത്തക ദിഷ രവിയെ ഡല്‍ഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.