ടൂള്‍കിറ്റ് കേസില്‍ രണ്ടു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

നാഷണല്‍ ഡസ്ക്
Tuesday, March 9, 2021

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേരുടെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. നിഖിത ജേക്കബ്, ശാന്തനു എന്നിവരുടെ ട്രാന്‍സിറ്റ് ജാമ്യ കാലാവധി തീരുന്ന സാഹചര്യത്തില്‍ നല്‍കിയ ജാമ്യ ഹര്‍ജിയാണ് ഡല്‍ഹി കോടതി ഇന്ന് കേള്‍ക്കുക.

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. നിഖിത ജേക്കബിനും, ശാന്തനുവിനും കേസിലെ ഗൂഡാലോചനയിലടക്കം പ്രധാന പങ്ക് ഉണ്ടെന്ന് പൊലീസ് പറയുന്നു.

രണ്ട് പ്രതികളുടെയും ഹര്‍ജികളിന്മേലുള്ള എതിര്‍ സത്യവാങ്മൂലവും ഡല്‍ഹി പൊലീസ് ഇന്ന് സമര്‍പ്പിക്കും. ടൂള്‍ കിറ്റ് കേസില്‍ ദിഷാ രവിയ്ക്ക് ഇതേ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

×