ദേശീയം

ട്രെയിൻ വന്നുകൊണ്ടിരിക്കെ ട്രാക്കിന് നടുവിൽ യുവതി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍-വീഡിയോ

നാഷണല്‍ ഡസ്ക്
Sunday, September 12, 2021

മുംബൈ: ട്രെയിന്‍ ഓടിക്കൊണ്ടിരുന്ന ട്രാക്കിന് നടുവില്‍ നിന്ന മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദഹാനു-അന്ധേരി ലോക്കൽ ട്രെയിൻ വസായ് റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരവെയാണു സംഭവം. യുവതി ട്രാക്കിൽനിൽക്കുന്നതുകണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക്‌നാഥ് നായിക് എന്ന പൊലീസുകാരന്‍ ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു.

ട്രെയിന്‍ നിര്‍ത്താന്‍ മോട്ടോര്‍മാനോട് സിഗ്നല്‍ നല്‍കിയ ശേഷം സ്ത്രീയുടെ അടുത്തേക്ക് പാഞ്ഞ പൊലീസുകാരന്‍ സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് ഉയര്‍ത്തുകയായിരുന്നു. നായിക്കിന്റെ ധീരമായ പ്രവർത്തനത്തിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

×