Advertisment

40 ഇനം പഴങ്ങള്‍ കായ്ക്കുന്ന ഒറ്റമരം; കൗതുകം നിറച്ച് ‘ട്രീ ഓഫ് 40’

author-image
admin
New Update

publive-image

Advertisment

ഇഷ്ടപ്പെട്ട പഴ വര്‍ഗങ്ങളെല്ലാം വെറുമൊരു ഒറ്റമരത്തില്‍ കായ്ച്ചാലോ… സംഗതി കൊള്ളാം എന്നായിരിക്കും പലരും ചിന്തിക്കുക. പക്ഷെ ഇതൊക്കെ കഥകളിലും ഫിക്ഷനുകളിലുമൊക്കെ അല്ലേ സാധ്യമാകൂ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും നമുക്കിടയില്‍. എന്നാല്‍ അങ്ങനെയല്ല. ഭൂമിയില്‍ തന്നെയുണ്ട് അത്തരത്തിലുള്ള ഒരു മരം. വേറിട്ട ഇനത്തില്‍പ്പെട്ട നിരവധി പഴ വര്‍ഗങ്ങള്‍ കായ്ക്കുന്ന ഒരു മരം.

ട്രീ ഓഫ് 40 എന്നാണ് ഈ മരത്തിന് നല്‍കിയിരിക്കുന്ന പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഒരു മരത്തില്‍ 40 ഇനത്തില്‍പ്പെട്ട പഴവര്‍ഗങ്ങള്‍ കായ്ക്കുന്നു. സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ വിഷ്വല്‍ ആര്‍ട്‌സ് അസോസിയേറ്റ് പ്രൊഫസറും കര്‍ഷകനുമായ സാം വാന്‍ അകെന്‍ ആണ് ഇത്തരത്തില്‍ വേറിട്ടൊരു മരം സൃഷ്ടിച്ചെടുത്തത്.

2008-മുതല്‍ ആരംഭിച്ചതാണ് ട്രീ ഓഫ് 40 എന്ന മരത്തിന്റെ പദ്ധതി. പ്രത്യേക രീതിയില്‍ ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഇങ്ങനെയാരു മരം പ്രൊഫസര്‍ സാം വികസിപ്പിച്ചെടുത്തത്. ഏകദേശം ഒന്‍പത് വര്‍ഷങ്ങളെടുത്തു ഈ മരം പൂക്കാന്‍. പിന്നീട് മറ്റ് മരം നടുകയും ശൈത്യകാലത്ത് അതില്‍ ട്രീ ഓഫ് 40-ന്റെ ശാഖ ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്യുന്നു.

പല വിധത്തിലുള്ള പഴങ്ങള്‍ കായ്ക്കുമെങ്കിലും ഓരോ ഇനങ്ങളും വേറിട്ട സമയങ്ങളിലാണ് ഫലം പുറപ്പെടുവിയ്ക്കുന്നത്. ചെറി, ആപ്രിക്കോട്ട്, പീച്ച് തുടങ്ങിയ പഴ വര്‍ഗങ്ങളെല്ലാം ഉണ്ട് ട്രീ ഓഫ് 40 എന്ന മരത്തില്‍. ചെറുപ്പം മുതല്‍ക്കേ കൃഷിയോട് താല്‍പര്യമുണ്ടായിരുന്ന വ്യക്തിയാണ് പ്രൊഫസര്‍ സാം. അതുകൊണ്ടുതന്നെയാണ് കൃഷിയില്‍ അദ്ദേഹം വേറിട്ട പരീക്ഷണം നടത്തിയതും. ആ പരീക്ഷണം വിജയിക്കുകയും ചെയ്തു.

NEWS
Advertisment