Advertisment

അത്താണിക്കൽ പ്രോഗ്രസീവ് ലൈബ്രറിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് എസ്എന്‍ഡിപി സ്കൂൾ അങ്കണത്തിൽ വീട്ടി മരം നട്ടു

New Update

publive-image

അത്താണിക്കല്‍: അത്താണിക്കൽ പ്രോഗ്രസീവ് ലൈബ്രറിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് എസ്എന്‍ഡിപി സ്കൂൾ അങ്കണത്തിൽ നിറവ് വേങ്ങേരി കോർഡിനേറ്റർ ബാബു പറമ്പത്ത് വീട്ടി മരം നടീല്‍ കര്‍മ്മം നിര്‍വഹിച്ചു.

ചടങ്ങിൽ താലൂക് സെക്രട്ടറി സുരേഷ് ബാബു. വി, ലൈബ്രറി പ്രസിഡന്റ്‌ ഇ.ആര്‍ പവിത്രൻ കണിയാടത്ത്‌, സെക്രട്ടറി ജയചന്ദ്രൻ അത്താണിക്കൽ, വൈസ് പ്രസിഡന്റ്‌ ഇട്ടുവീട്ടിൽ ദിനേശൻ, വനിതാ വേദി പ്രസിഡന്റ്‌ ആശാ ശശാങ്കൻ, സെക്രട്ടറി ഷിനി പവിത്രൻ, പ്രവർത്തകസമതി അംഗങ്ങൾ, അക്ഷരസേന അംഗങ്ങൾ, കൂടാതെ എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, റാങ്ക് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ബാലൻ എ എന്നിവർ സാന്നിഹിതരായി.

kozhikode news
Advertisment