Advertisment

ചിമ്പു എനിക്ക് സ്‌പെഷ്യല്‍ ആണ്: ഗോസിപ്പുകളെക്കുറിച്ച് തൃഷ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ നിരന്തരമായി ചര്‍ച്ച ചെയ്ത ഒന്നാണ് ‘ചിമ്പു തൃഷ പ്രണയം’ ഇപ്പോഴിതാ ചിമ്പുവിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് തൃഷ. ചിമ്പു നല്ല സുഹൃത്ത് ആണ്. സംസാരിച്ചാലും ഇല്ലെങ്കിലും ചിമ്പു സുഹൃത്തെന്ന നിലയില്‍ എനിക്ക് സ്‌പെഷ്യല്‍ ആണ്. അവര്‍ പറഞ്ഞു. ധനുഷിനെ ഡി എന്നാണ് വിളിക്കാറ്. പ്രഭു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചിലപ്പോള്‍ അങ്ങനെയാണ് വിളിക്കാറ്. ഞാന്‍ ഡി എന്ന അക്ഷരമാണ് കോണ്‍ടാക്ടില്‍ സേവ് ചെയ്തിരിക്കുന്നത്’.

വിജയുടെ കോണ്‍ടാക്ട് നേം വി എന്നും. അജിത്ത് സാറിന്റെ നമ്പര്‍ എന്റെയടുത്തില്ല. അദ്ദേഹം ഫോണ്‍ അധികം ഉപയോഗിക്കാറുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആര്യ റൗഡിയാണ്. അദ്ദേഹത്തിന്റെ പേര് എന്റെ ഫോണില്‍ ഉള്ളത് ജാം എന്നാണ്. അവന്‍ പ്രാങ്ക്കാരനാണ്. എന്റെ നല്ല ബഡി ആണ്. ആര്യയെ സിനിമയ്ക്ക് മുന്നേ അറിയാം.

രാംഗി ആണ് തൃഷയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമാണ് തൃഷയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

അടുത്ത വര്‍ഷം ഏപ്രിലില്‍ ആണ് സിനിമ റിലീസ് ചെയ്യുക. തൃഷയെക്കൂടാതെ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി തുടങ്ങിയവര്‍ ആണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചോഴ രാജവംശത്തിന്റെ കഥ പറയുന്ന സിനിമ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Advertisment