Advertisment

തൃശ്ശൂർ പ്രീമിയർ ലീഗ് :യുണൈറ്റഡ് അഴീക്കോട്‌ ജേതാക്കൾ.

New Update

ദമ്മാം:   തൃശൂർ നാട്ടുകൂട്ടം നടത്തിയ TPL 2021 സീസൺ വൺ ക്രിക്കറ്റ് ടൂർണമെന്റിൽ യുണൈറ്റഡ് സ്‌ട്രൈക്കേഴ്‌സ് അഴീക്കോട് ഇരിങ്ങാലക്കുട വാരിയേഴ്സിനെ പതിനേഴ് റൺസിന് പരാജയ പ്പെടുത്തി ആദ്യ ജേതാക്കളായി.

Advertisment

publive-image

തൃശ്ശൂർ നിവാസികൾ വിവിധ ദേശക്കാരുടെ പേരിൽ ആറ് ടീമുകളായി അണിനിരന്ന ടൂർണമെന്റ് ഇതോടെ സമാപിച്ചു . ടൂർണമെന്റിലെ മാൻ ഓഫ് സീരിയസായി കൈപ്പമംഗലം സ്പാർട്ടൻസിലെ ഫഹദിനെയും, ബെസ്റ്റ് ബൗളർ ആയി തൃശൂർ ടോപ് സ്‌കോറേഴ്സ് ലെ ജെബിലും ബെസ്റ്റ് ബാറ്റ്സ്മാൻ ആയി ഇരിഞ്ഞാലക്കുട വാരിയേഴ്സിലെ ഷബീറിനെയും തെരെഞ്ഞെടുത്തു.

ജേതാക്കൾക്ക് ദാദാഭായ് ട്രോഫി ഹാരിസ് ഷംസുദ്ദീൻ ദാദാബായ് ട്രാവൽസ് എംഡി വിതരണം ചെയ്തു . പ്രസിഡന്റ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു മുഹമ്മദ് ഇസ്മായിൽ , ഹമീദ് കണിച്ചാട്ടിൽ , വർഗീസ് ആന്റണി , വിജോ വിൻസെന്റ് , സോണി തരകൻ , അൻസൺ ആന്റണി , വിബിൻ ഭാസ്‌ക്കർ എന്നിവർ പ്രസംഗിച്ചു . ഷാനവാസ് ,റഫീഖ് വടക്കാഞ്ചേരി , ഷെഫീർ പാച്ചു , ജോബി , ജിയോ ലൂയിസ് ,സാദിഖ് അയ്യാരിൽ എന്നിവർ നേതൃത്വം നൽകി .

publive-image

രണ്ട്‌ ആഴ്ച്ചകളിലായി ദമ്മാം ഹുക്ക ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ രാവും പകലും ആയി നടന്ന ആദ്യ പാത മത്സരങ്ങളിൽ അരിപ്പാലം ഹണീബി സും നൈറ്റ് റൈഡേഴ്സ് കൊടുങ്ങല്ലൂർ പുറത്തായി തുടർന്ന് നടന്ന വാശിയേറിയ സെമി മത്സരങ്ങളിൽ സ്പാർട്ടൻസ് കൈപ്പമംഗലത്തെയും ടോപ് സ്കോർ തൃശ്ശൂരിനെയും പരാജയപ്പെടുത്തി ഇരിഞ്ഞാലക്കുട വാരിയേഴ്സും യുണൈറ്റഡ് സ്റ്റേറ്റ്സ് അഴീക്കോട് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.സൗദിയിൽ ഉള്ള തൃശൂർ നിവാസികൾ മാത്രമാണ് ടൂർണമെന്റിൽ പങ്കെടുത്തത് . സീസൺ രണ്ടിന്റെ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കും എന്ന് നാട്ടുകൂട്ടം ഭാരവാഹികൾ അറിയിച്ചു

Advertisment