മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; മുംബൈയിലേക്ക് തിരിച്ച് ഷിൻഡെ

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭ​ഗത് സിങ് കോഷ്യാരി നിര്‍ദേശിച്ചു. 11മണിക്ക് സഭ ചേര്‍ന്ന് 5 മണിക്കുളളിൽ നടപടികള്‍ പൂര്‍ത്തിയാക്കണം. സഭാ നടപടികളെല്ലാം ചിത്രീകരിക്കണമെന്നും ​ഗവർണറുടെ നിർദേശത്തിൽ പറയുന്നു. നാളെ മുംബൈയില്‍ എത്തുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു.ചൊവ്വാഴ്ച ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത രാജ് ഭവൻ നിഷേധിക്കുകയും ചെയ്തിരുന്നു.

Advertisment

മഹാ വികാസ് അഘാഡി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും തങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫഡ്‌നാവിസ് ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിമത എംഎല്‍എമാര്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്‌നാഥ് ഷിന്‍ഡെ. പിന്തുണയ്ക്കുന്നവരില്‍ ഒമ്പത് പേര്‍ മന്ത്രിമാരാണെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. അടുത്ത് തന്നെ തങ്ങള്‍ ഗുവാഹത്തിയില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തുമെന്നും ഷിന്‍ഡെ നേരത്തേ അറിയിച്ചിരുന്നു.

Advertisment