Advertisment

2020-ല്‍ ട്രംപിന്റെ വിജയത്തിന് ഇംപീച്ച്മെന്റ് സഹായിക്കുമെന്ന് തുള്‍സി ഗബ്ബാര്‍ഡ്

New Update

വാഷിംഗ്ടണ്‍: ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് വനിതയും 2020 ലെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ തുളസി ഗബ്ബാര്‍ഡ് റിപ്പബ്ലിക്കന്മാര്‍ ഇടയ്ക്കിടെ ഉയര്‍ത്തി ക്കൊണ്ടുവരുന്ന ഒരു കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രസിഡന്‍റ് ഡൊണാ ള്‍ഡ് ട്രംപിന്‍റെ ഇംപീച്ച്മെന്റ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുമെന്നും ജനപ്രതിനിധി സഭയില്‍ ഡാമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെ ടാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Advertisment

publive-image

ട്രംപിനെതിരായ ഇംപീച്ച്മെന്‍റിന്‍റെ രണ്ട് പ്രമേയങ്ങളെ അനുകൂലിക്കുന്നതിനു പകരം താന്‍ 'ഹാജര്‍' എന്ന് വോട്ടു ചെയ്യാനുള്ള വിവാദ തീരുമാനത്തെക്കുറിച്ച് ഗബ്ബാര്‍ഡ് ശനിയാഴ്ച എബിസി ന്യൂസുമായി സംസാരിച്ചു. യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം പ്രസിഡന്‍റിനെ കുറ്റവിമുക്തനാക്കുന്നത് അമേരിക്കയെ സംബന്ധിച്ചിട ത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തുള്‍സ് ഗബ്ബാര്‍ഡ് പറഞ്ഞു. ട്രംപ് രണ്ടാം തവണയും വിജയിക്കുമെന്നും ഡമോക്രാറ്റുകള്‍ക്ക് അവരുടെ നിലവിലെ 233-197 ഭൂരിപക്ഷം സഭയില്‍ നഷ്ടപ്പെടുമെന്നുമുള്ള അവരുടെ ആശങ്കയും പ്രകടിപ്പിച്ചു.

ഇംപീച്ച്മെന്‍റില്‍ ഒരു വശം തിരഞ്ഞെടുക്കാത്ത ഏക കോണ്‍ഗ്രസ് നിയമ നിര്‍മ്മാതാ വായ ഗബ്ബാര്‍ഡിനെ ട്രം‌പ് അഭിനന്ദിച്ചതോടൊപ്പം തന്നെ ഡമോക്രാറ്റുകളില്‍ നിന്ന് നിശിതമായ വിമര്‍ശനം നേരിടേണ്ടതായും വന്നു. ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാര ണത്തെ ധൈര്യപ്പെടുത്താന്‍ മാത്രമാണ് ഈ പ്രക്രിയ സഹായിച്ചതെന്ന് ഡമോക്രാറ്റുകള്‍ ആരോപിച്ചു.

'ഇംപീച്ച്മെന്‍റ്, നിര്‍ഭാഗ്യവശാല്‍, ഡൊണാള്‍ഡ് ട്രംപിനെ കൂടുതല്‍ ധൈര്യപ്പെടുത്തും, പിന്തുണയും വര്‍ദ്ധിപ്പിക്കും, തിരഞ്ഞെടുക്കപ്പെടുന്നതിന് അദ്ദേഹത്തിന് മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യതയും റിപ്പബ്ലിക്കന്‍മാര്‍ക്ക് സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാ കാനുള്ള സാധ്യതയും കാണുന്നു,' ഗബ്ബാര്‍ഡ് ന്യൂ ഹാംഷെയറിലെ എബിസി ന്യൂസ് റിപ്പോര്‍ട്ടറോട് ശനിയാഴ്ച പറഞ്ഞു.

സൗത്ത് കരോലിന സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം മുതല്‍ ലൂസിയാന കോണ്‍ഗ്രസ്മാന്‍ സ്റ്റീവ് സ്കാലിസ് വരെയുള്ള റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഈ അഭിപ്രായത്തോട് യോജി ക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആന്‍ഡ്രൂ യാംഗിന്റെ ചിന്താഗതിയ്ക്ക് സമാന മാണ് തുള്‍സി ഗബ്ബാര്‍ഡിന്റേയും. ഇടത്തോട്ടായാലും വലത്തോട്ടായാലും പ്രത്യയ ശാസ്ത്രപരമായി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷ അവര്‍ പ്രകടി പ്പിച്ചു. 'എന്‍റെ ഇംപീച്ച്മെന്‍റ് വോട്ട് നിഷ്പക്ഷതയുടെ തീരുമാനമായിരുന്നില്ല, ഞാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ഞങ്ങളുടെ കഴിവിനെയുമാണ് മാനിക്കുന്നത്,' അവര്‍ പറഞ്ഞു.

തുള്‍സി ഗബ്ബാര്‍ഡിന്റെ വോട്ടിനോട് പ്രശംസയോടെയാണ് ട്രംപ് പ്രതികരിച്ചത്. 'ഞാന്‍ അവരുടെ തീരുമാനത്തിന് ആദരവ് നല്‍കുന്നു. അവര്‍ വോട്ട് ചെയ്തില്ല, പകരം 'ഹാ ജര്‍' എന്നു പറഞ്ഞു. ഞാന്‍ അവര്‍ക്ക് ഒരുപാട് ബഹുമാനം നല്‍കുന്നു. കാരണം അത് തെറ്റാണെന്ന് അവര്‍ക്കറിയാമായിരുന്നു,' ട്രം‌പ് പറഞ്ഞു.

'നോക്കൂ, പ്രസിഡന്‍റ്, കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യോഗ്യനല്ലെന്ന് എന്‍റെ മനസ് പറയുന്നു. ഞാന്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു...,' ഗബ്ബാര്‍ഡ് കഴിഞ്ഞ ആഴ്ച ദി ഹില്‍ ടിവി ഹോസ്റ്റുകളായ ക്രിസ്റ്റല്‍ ബോള്‍, സാഗര്‍ എന്‍ജെറ്റി എന്നിവരോട് പറഞ്ഞു. സിറിയയിലേക്ക് മിസൈ ലുകള്‍ വിക്ഷേപിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ആക്രമ ണമാണ്. അതാണ് അദ്ദേഹം നടത്തിയത്. ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് അദ്ദേഹത്തെ തോല്പിക്കാന്‍ ശ്രമിക്കുന്നതും ആ കാരണം കൊണ്ടുതന്നെയാണ്.

ഹില്ലരി ക്ലിന്‍റന് പകരം വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍‌ഡേഴ്സിന് പിന്തുണ നല്‍കാനായി 2016 ലെ പ്രസിഡന്റ് പ്രൈമറി തെരഞ്ഞെടുപ്പ് സമയത്ത് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയില്‍ തന്‍റെ സ്ഥാനം ഉപേക്ഷിച്ച് ഡമോക്രാറ്റിക് പാര്‍ട്ടി നിരയില്‍ നിന്ന് വിരമിച്ച ചരിത്രമാണ് ഗബ്ബാര്‍ഡിനുള്ളത്. ഗബ്ബാര്‍ഡിനെ 'റഷ്യന്‍ സ്വത്ത്' എന്ന് വിളിച്ച ഹില്ലരിയുടെ തെറ്റായ പരാമര്‍ശത്തെത്തുടര്‍ന്ന് ഇരുവരും ഒക്ടോബറില്‍ ചെറിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Advertisment