സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു: ധനവകുപ്പില്‍ 25 കോവിഡ് സ്ഥിരീകരിച്ചു: കന്റീന്‍ സഹകരണ സംഘത്തിലേക്കു നടന്ന തിരഞ്ഞെടുപ്പാണു കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണം: മുഴുവന്‍ ജീവനക്കാര്‍ക്കും പരിശോധന ആവശ്യപ്പെട്ട്‌ ആക്‌ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി

New Update

publive-image

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു. ധനവകുപ്പില്‍ 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാഗികമായി അടച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പൊതുഭരണം, നിയമ വകുപ്പുകളിലും കോവിഡ് വ്യാപിക്കുന്നത്.

Advertisment

സെക്രട്ടേറിയറ്റിലെ ഹൗസിങ് സഹകരണ സംഘം ഓഫിസും മെഡിക്കല്‍ ഷോപ്പും കോവിഡ് വര്‍ധിച്ചതിനെത്തുടര്‍ന്നു താ‍ല്‍ക്കാലികമായി അടച്ചു. കഴിഞ്ഞയാഴ്ച കന്റീന്‍ സഹകരണ സംഘത്തിലേക്കു നടന്ന തിരഞ്ഞെടുപ്പാണു കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശോധന നടത്തണമെന്നും ഒരു ദിവസം 50% ജീവനക്കാര്‍ എന്ന നിബന്ധന വീണ്ടും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റ് ആക്‌ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി.

Advertisment