ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി; ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു

New Update

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ എം. വിനോദിനെയാണ്  ചെയ്തത്.

Advertisment

publive-image

കേരള പൊലീസില്‍ സീനിയർ ക്ലർക്കാണ് പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ വിനോദ്. വിനോദിന്‍റെ പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് സരിതയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചിരുന്നു.

പൊലീസ് അന്വേഷണത്തിലും ഇത് വ്യക്തമായി. വിനോദിനെതിരെ നടപടിയുണ്ടാകണമെന്ന് സരിതയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

suicide report
Advertisment