ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജ്ഭവനിലേക്ക് പോകേണ്ട ഷെയ്ഖിനെ ക്ലിഫ് ഹൗസിലേക്ക് വഴിമാറ്റിയെന്ന സ്വപ്നയുടെ ആരോപണം ഗുരുതരമാണ്.
Advertisment
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങൾ േചാദിച്ച പിണറായി വിജയൻ ഇപ്പോൾ അത് കാണിക്കട്ടെ. യുഎഇ യാത്രയിൽ ബാഗ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഷാർജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് രാജ്ഭവനിലേക്കു നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ യാത്ര എഡിജിപി മനോജ് ഏബ്രഹാമിന്റെ സഹായത്തോടെ വഴി മാറ്റി വിട്ട് ക്ലിഫ് ഹൗസിലെത്തിച്ചതെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.