ഹണി ട്രാപ്പിൽ കുടുക്കിയ യുവതിക്കെതിരെ എസ് ഐയുടെ പരാതി ! അഞ്ചൽ സ്വദേശിനിക്കെതിരെ കേസെടുത്തത് പാങ്ങോട് പോലീസ്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. ഹണിട്രാപ്പിൽ യുവതിയുടെ ഇരയായത് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ! ലക്ഷങ്ങൾ പോയിട്ടും ആർക്കും പരാതിയില്ല

New Update

തിരുവനന്തപുരം: പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐ ആണ് പരാതിക്കാരന്‍.

Advertisment

publive-image

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. യുവതി തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിൽ ഉള്ളത്.

നേരത്തെ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ മുതൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ ഹണിട്രാപ്പിൽ പെട്ടിരുന്നതായി ആക്ഷേപമുയർന്നിരുന്നു. പലരും നാണക്കേട് മൂലം ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ഇവരിൽ പലർക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം.

നിലവിൽ ഈ ഒരു എസ്ഐ മാത്രമാണ് പരാതിക്കാരൻ. ഈ പരാതിയിൽ നടപടിയെടുത്ത് യുവതിയിൽ നിന്നും തെളിവുകളടക്കം കണ്ടെടുക്കാനാണ് പോലീസ് നീക്കം. പോലീസിനെതിരെ യുവതിയും പരാതി നൽകിയിട്ടുണ്ട്

honey trap
Advertisment