Advertisment

ഖത്തറിലെ അല്‍ജസീറ ഹെഡ്ക്വാട്ടേഴ്‌സ് ബോംബിട്ട് തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത് സൗദി മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്: ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍

New Update

ദോഹ: ഖത്തറിലെ അല്‍ജസീറ ഹെഡ്ക്വാട്ടേഴ്‌സ് ബോംബിട്ട് തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത സൗദി മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് ട്വിറ്റര്‍ ഡീലീറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ ഖാലിദ് അല്‍ മട്രാഫിയാണ് അല്‍ജസീറയ്‌ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തത്.

Advertisment

publive-image

ദോഹ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമ നെറ്റുവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വിറ്റര്‍ മാനേജ്‌മെന്റ് ട്വീറ്റ് നീക്കം ചെയ്തത്. സാമൂഹ്യമാധ്യമങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണ് മട്രാഫിയുടെ ട്വീറ്റെന്നു പറഞ്ഞാണ് ട്വിറ്റര്‍ ഇത് ഡിലീറ്റ് ചെയ്തത്.

നിരപരാധികളുടെ ജീവന് ഭീഷണിയായ ഹിംസാത്മകമായ ട്വീറ്റുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ട്വിറ്ററിന്റെ പോളിസി. ഇത്തരം അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകള്‍ സ്ഥിരമായി സസ്‌പെന്റു ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ മട്രാഫിയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തിട്ടില്ല.

qatar qatar latest
Advertisment