ഏഷ്യന്‍ കപ്പ് രണ്ടാം മത്സരം; ഇന്ത്യയ്ക്ക് തോല്‍വി

സ്പോര്‍ട്സ് ഡസ്ക്
Thursday, January 10, 2019

ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. യുഎഇയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യ ഓരോ ഗോളുകള്‍ വഴങ്ങി. കളിയില്‍ ആദ്യാവസാനം ആധിപത്യം പുലര്‍ത്തിയത് യുഎഇയാണ്. ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തായ്‌ലാന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. യുഎഇയാണ് ഒന്നാം സ്ഥാനത്ത്.

×