Advertisment

പ്രവാസി മലയാളികൾ ഒരുക്കിയ യുഎഇ ദേശഭക്തിഗാനം തരംഗമാകുന്നു...

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

യുഎഇയുടെ നാല്പത്തിയൊമ്പതാം ദേശീയദിനത്തിൽ ഉപജീവനഭൂമിയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് സമർപ്പിച്ച  പ്രവാസി മലയാളികളുടെ സംഗീതവിരുന്ന് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

യുഎഇയുടെ ആവിർഭാവം മുതൽ സുദൃഡമാണ്‌ യുഎഇയും മലയാളവും ആയുള്ള ബന്ധമെങ്കിലും യുഎഇയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു ദേശഭക്തിഗാനം ഇതദ്യമായാണ് ഈ അരനൂറ്റാണ്ടിനിടയ്ക്ക് ഉണ്ടാകുന്നത്.

എഴുത്തുകാരനും കവിയും ഗായകനുമായ മേതിൽ സതീശൻ ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത്. പാലക്കാട്‌ ജില്ലയിലെ പുതിയങ്കം സ്വദേശിയായ മേതിൽ സതീശൻ ഏറെക്കാലമായി യുഎയിലാണ്.

publive-image

റേഡിയോ ഏഷ്യയിൽ ദീർഘകാലം സീനിയർ ആര്ടിസ്ട്റ്റ് ആയിരുന്ന ശശി വള്ളിക്കാടാണ് പശ്ചാത്തല സംഗീതം ഒരുക്കിയതും ഗാനം ആലപിച്ചതും.   അരുൺ ശശി, വൈഷ്ണവി, നിഖിൽ സതീശൻ തുടങ്ങിയവരാണ്കൂടെ പാടിയിട്ടുള്ളത്.

യുഎഇയുടെ വിശിഷ്യാ ദുബായിയുടെയും അബുദാബിയുടെയും മനോഹര കാഴ്ചകളെയും ഭരണാധികാരികളുടെ ദൃശ്യങ്ങളും സന്നിവേശിപ്പിച്ചുകൊണ്ട് സംഗീത ആൽബത്തിന് ദൃശ്യവിരുന്ന് ഒരുക്കിയത് മഹേഷ് മീഡിയ ക്യാപ് മഹേഷ് ചന്ദ്രനാണ്.

യുഎഇയുടെ ഏഴു എമിറേറ്റുകളുടെയും പേരുകളും സവിശേഷതകളും പ്രാസഭംഗിയിലും താളത്തിലും അടയാളപ്പെടുത്തുന്ന ഗാനത്തിൽ ദേശത്തിന്റെ ആകമാന ചാരുതയേയും മുന്നേറ്റത്തെയും പ്രകീർത്തിക്കുന്നു.  യുഎഇയുടെ സ്ഥാപകനായ ഷെയ്ഖ് സായിദിനുള്ള പ്രത്യേക ആദരവും വരികളിലുണ്ട്.

video song
Advertisment