/sathyam/media/post_attachments/6aMkStPODDuqeQZCR1cu.jpg)
ന്യൂഡല്‍ഹി: ഏക്നാഥ്​ ഷിന്‍ഡെ വിഭാഗം നിര്‍ദേശിച്ച എം.എല്‍.എയെ ചീഫ്​ വിപ്പ്​ ആക്കിയ പുതിയ മഹാരാഷ്​​ട്ര നിയമസഭാ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത്​ ഉദ്ധവ്​ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സുപ്രീംകോടതിയില്‍. ഷിന്‍ഡെയെയും 15 എം.എല്‍.എമാരെയും അയോഗ്യരാക്കുന്നത്​ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ഷിന്‍ഡെ വിഭാഗം സമര്‍പ്പിച്ച ഹരജിക്കൊപ്പം ഈ മാസം 11ന്​ ഈ ഹരജിയും പരിഗണിക്കുമെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി.
താക്കറെ വിഭാഗത്തിന്റെ ശിവസേനാ ചീഫ്​ വിപ്പായിരുന്നു സുനില്‍ പ്രഭുവാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. ഉദ്ധവിനൊപ്പമുള്ള സുനില്‍ പ്രഭുവിനെ ചീഫ്​ വിപ്പ്​ സ്ഥാനത്ത്​ നിന്ന്​ മാറ്റി ഷിന്‍ഡെ തന്റെ കൂടെയുള്ള ഭരത്​ ഗോഗാവാലെയെ ചീഫ്​ വിപ്പായി നിയമിച്ചതിന്​ പുതുതായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ രാഹുല്‍ നര്‍വേക്കര്‍ അംഗീകാരം നല്‍കുകയായിരുന്നു.
ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന്​ ജസ്​റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും ജെ.കെ മഹേശ്വരിയും അടങ്ങുന്ന അവധിക്കാല ബെഞ്ചിനോട്​ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് അഭിഷേക്​ മനു സിങ്​വി ആവശ്യപ്പെട്ടു.
ശിവസേനാ മേധാവിയായി ഉദ്ധവ്​ താക്കറെ നില്ക്കുന്നേടത്തോളം ഷിന്‍ഡെയുടെ വിപ്പ്​ അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക്​ അധികാരമില്ല. സുനില്‍പ്രഭു ശിവസേനയുടെ ഔദ്യോഗിക വിപ്പായി തുടരുന്നത്​ ചോദ്യം ചെയ്ത്​ ഷിന്‍ഡെ വിഭാഗം സമര്‍പ്പിച്ച ഹരജിയും സുപ്രീംകോടതി മുമ്ബാകെയുള്ളത് സിങ്​വി ശ്രദ്ധയില്‍പ്പെടുത്തി. അതില്‍ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതും സിങ്​വി ഓര്‍മിപ്പിച്ചു. ​തുടര്‍ന്നാണ്​ 11ന്​ ശിവസേനാ കേസുകള്‍ക്കൊപ്പം ഈ ഹരജിയും കേള്‍ക്കാമെന്ന്​ സുപ്രീം കോടതി വ്യക്​തമാക്കിയത്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us