New Update
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഇനി എന്ത് നടക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പേടിക്കണ്ട ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് പറയാനാണ് ഈ യോഗം. ഒരു വ്യക്തിയോ പാര്‍ട്ടിയോ അല്ല രാജ്യം. മുഴുവൻ ജനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് രാജ്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കുടുംബത്തിന് വേണ്ടിയാണെന്ന മോദിയുടെ വിമര്‍ശനത്തിനാണ് ഉദ്ധവിന്റെ മറുപടി. ഈ രാജ്യം ഞങ്ങളുടെ കുടുംബമാണെന്നും അതിനായാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം മുംബൈയില്‍ നടക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം കുടുംബം ആദ്യം രാജ്യം ഒന്നുമല്ല എന്നതാണെന്നും വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യമെന്നും മോദി ആരോപിച്ചിരുന്നു.
ആന്തമാൻ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് െബ്ലയര്‍ എയര്‍പോര്‍ട്ടില്‍ നിര്‍മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനിടെയായിരുന്നു അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കടുത്ത അഴിമതിക്കാരാണ് യോഗം ചേരുന്നത്. അഴിമതി പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
'കഴിഞ്ഞ ഒമ്ബത് വര്‍ഷത്തിനിടെ, ഞങ്ങള്‍ പഴയ സര്‍ക്കാറുകളുടെ തെറ്റുകള്‍ തിരുത്തുക മാത്രമല്ല, ആളുകള്‍ക്ക് പുതിയ സൗകര്യങ്ങളും വഴികളും ഒരുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ ഒരു പുത്തൻ വികസന മാതൃക വന്നിരിക്കുന്നു. ഇത് ചേര്‍ത്തു നിര്‍ത്തലിന്റെ മാതൃകയാണ്', മോദി കൂട്ടിച്ചേര്‍ത്തിരുന്നു.