ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരു മരണം, 35 പേർ ആശുപത്രിയില്‍

New Update

publive-image

വൈശാലി; ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരു മരണം. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

വൈശാലി ജില്ലയിലാണ് സംഭവം. രാജ് ഫ്രഷ് ഡയറിയിലെ അമോണിയം സിലിണ്ടറില്‍ ഉണ്ടായ ചോര്‍ച്ചയാണ് അപകടം കാരണം. അതേ സമയം അമോണിയം സിലിണ്ടര്‍ ചോര്‍ച്ച എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ്.

Advertisment