വിശാല പ്രതിപക്ഷ യോഗം മാറ്റി; തീരുമാനം എൻസിപി പിളർപ്പിന് പിന്നാലെയെന്ന് സൂചന

New Update

publive-image

ന്യൂഡൽഹി; വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. 13, 14 തീയതികളിലായി ബംഗലുരുവിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എൻസിപി പിളർപ്പിൻ്റെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്നാണ് സൂചന. കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി വ്യക്തമാക്കി.പ്രതിപക്ഷ നേതാക്കൾ ശരദ് പവാറുമായി സംസാരിച്ചു. ശരദ് പവാറിന് സോണിയ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും, രാഹുൽ, മമതാ ബാനർജിയും പിന്തുണ അറിയിച്ചു.

Advertisment

പവാര്‍ കുടുംബത്തിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറിയാണ് നടന്നത്. നാടകീയ നീക്കത്തിലൂടെ പ്രതിപക്ഷ നേതാവായിരുന്ന അജീത് പവാര്‍, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവാറിന്‍റെ വിശ്വസ്തരായ ഛഗന്‍ഭുജ്പലും പ്രഫുല്‍ പട്ടേലും അജിത്തിനൊപ്പം ചേര്‍ന്നതോടെ എന്‍സിപി നിഷ്പ്രഭമായി. നാല്‍പതിലേറെ എംഎല്‍എമാരെ ബിജെപി ക്യാംപിലെത്തിച്ചാണ് ശരദ് പവാറിനെ അനന്തരവന്‍ കൂടിയായ അജിത് പവാര്‍ മലര്‍ത്തിയടിച്ചത്. ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.

ശരദ് പവാര്‍ പൂനെയിലായിരിക്കെയാണ് മുംബൈയില്‍ അനന്തരവന്‍ അജിത് പവാര്‍, പാര്‍ട്ടി തട്ടിയെടുത്തത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അജിത് പവാര്‍ രാവിലെ വിളിച്ച എംഎല്‍എമാരുടെ യോഗം വന്‍ രാഷ്ട്രീയ അട്ടിമറിയായിരുന്നു. എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ നാല്‍പതിലേറെപ്പേര്‍ അജിത്തിന്‍റെ യോഗത്തിനെതത്തിയിരുന്നു.

എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ നാല്‍പതിലേറെപ്പേര്‍ അജിത്തിന്‍റെ യോഗത്തിനെതത്തി. അല്‍പസമയത്തിനകം വാഹനവ്യൂഹം രാജ്ഭവനിലേക്ക്. ഇതിനിടയില്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമെത്തി. അജിത് പവാറിനൊപ്പം, ശരത് പവാറിന്‍റെ വിശ്വസ്തരായ പ്രഭുല്‍ പട്ടേലും ഛഗന്‍ ഭുജ്പലും വല്‍സെ പട്ടേലും രാജ്ഭവനിലെത്തി. ഇതോടെ താന്‍ ചതിക്കപ്പെട്ടെന്ന് ‘വലിയ പവാര്‍’ തിരിച്ചറിഞ്ഞു. അജിത് പവാറിനൊപ്പം ഛഗന്‍ ബുജ്പലും ധനഞ്ജയ് മുണ്ടെയും ഉള്‍പ്പെടെ എട്ടുപേര്‍ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു.

Advertisment